ഗാസ്സയിൽ വെടിനിർത്തൽ ; ഹമാസ് യുഎസ് നിർദേശം അംഗീകരിച്ചതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഗാസ്സ: വെടിനിർത്തലിനുള്ള യുഎസ് നിർദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. 60 ദിവസത്തെ വെടിനിർത്തലിനുള്ള കരടാണ് തയ്യാറായത്. രണ്ട് ഘട്ടങ്ങളിലായി ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി 10 ബന്ദികളെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും വിട്ടുനൽകാമെന്നാണ് കരാറിൽ പറയുന്നത്. തുടക്കത്തിൽ അഞ്ച് ഇസ്രായേലി ബന്ദികളെ വിട്ടയക്കും. ബാക്കി അഞ്ചുപേരെ 60-ാം ദിവസമാണ് വിട്ടയക്കുക. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് പ്രതിനിധികളും യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മിലാണ് ചർച്ച. വെടിനിർത്തൽ ചർച്ചക്കിടയിലും ഗാസ്സയിൽ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം തുടരുകയാണ്.

ആളുകൾ അഭയം തേടിയിരുന്ന ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം 36 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ മുതൽ നടന്ന ആക്രമണത്തിൽ 50ൽ കൂടുതൽ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴ് മുതൽ ഗാസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 53,977 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 122,966 പേർക്ക് പരിക്കേറ്റു. എന്നാൽ സർക്കാർ മീഡിയ ഓഫീസ് നൽകുന്ന റിപ്പോർട്ട് പ്രകാരം 61,700 പേരാണ് കൊല്ലപ്പെട്ടത്. തകർക്കപ്പെട്ട കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിയിട്ടുണ്ടെന്നും ഇവർ കൊല്ലപ്പെട്ടതായി പരിഗണിക്കണമെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...