ന്യൂഡല്‍ഹി : ആദായ നികുതി ഇളവിനുള്ള രേഖകള്‍, സംഭാവനാ വിവരങ്ങള്‍, വാര്‍ഷിക ഓഡിറ്റിംഗ് രേഖകള്‍ തുടങ്ങിയവ സമര്‍പ്പിക്കാത്ത 2796 ചെറു രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. 2177 പാര്‍ട്ടികളാണ് സംഭാവനാ വിവരങ്ങള്‍ സമര്‍പ്പിക്കാത്തത്. 66 പാര്‍ട്ടികള്‍ ആദായ നികുതി ഇളവ് തേടിയെങ്കിലും രേഖകള്‍ നല്‍കിയില്ല. സാമ്പത്തിക ക്രമക്കേട് കാട്ടിയതിന് മൂന്ന് പാര്‍ട്ടികള്‍ക്കെതിരെ നടപടി തുടങ്ങി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതും നിലവിലില്ലാത്തതുമായ 87 പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും. ഇവയ്‌ക്ക് തിരഞ്ഞെടുപ്പ് ചിഹ്നത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാകില്ല. കേരളം, പശ്ചിമബംഗാള്‍, അസാം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 115 പാര്‍ട്ടികളില്‍ 15 പാര്‍ട്ടികള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് ചെലവിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചത്.
2796 ചെറു രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍
RECENT NEWS
Advertisment