പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയാണെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയാണെന്ന് സൂചന. കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല. ആലപ്പുഴ സൗത്ത് പോലീസ് കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി തോപ്പും പടിയിലെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ റാലികളില്‍ മുന്‍പും ഈ കുട്ടി മുദ്രാവാക്യം വിളിച്ചത് പോലീസ് പരിശോധിച്ച്‌ വരികയാണ്. കഴിഞ്ഞ ശനിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ റാലിയിലാണ് പ്രവര്‍ത്തകന്റെ തോളിലേറി കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. കുട്ടി വിളിച്ച്‌ കൊടുത്ത മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുന്നതാണ് പുറത്ത് വന്ന വീഡിയോകളില്‍ കണ്ടത്. വലിയ വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്.

കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ അറിയില്ലെന്നാണ് അന്‍സാറിന്റെ നിലപാട്. പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ് അന്‍സാറിന്റെ മൊഴി. നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച വൈകിട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ പ്രകടനം നടത്തി. വിവാദ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അവ്യക്തമാക്കിയ ചിത്രമുള്ള ബാനറുമായായിരുന്നു പ്രകടനം. ബാനറിനു മുന്‍പില്‍ മുദ്രാവാക്യം ഏറ്റുവിളിച്ചും ഒരു കുട്ടി ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു....

രാമക്ഷേത്ര സംഭാവനയിൽ ക്രമക്കേട്; ചമ്പത് റായ്‌ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് അയോധ്യ ബാർ അസോസിയേഷൻ.

0
ലഖ്നൗ: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി...

ദേവസ്വം അനധികൃത ജീവനക്കാരെ പിരിച്ചു വിടണം ; അഡ്വ വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട : ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിൽ അനധികൃതമായി കടന്ന് കൂടിയിട്ടുള്ള...

പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെതിരെ കേസെടുത്തു

0
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെതിരെ കേസെടുത്തു. തായിനേരി...