ഐഎഫ്എഫ്കെയിൽ സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി അപലപനീയം : ഡിവൈഎഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ. ഫലസ്തീൻ പ്രമേയമാക്കിയുള്ള ചിത്രങ്ങൾക്കും കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിക്കുന്ന ചിത്രങ്ങൾക്കുമാണ് സെൻസർ ബോർഡ് എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകാതെ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്. ഇത് ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

സംഘപരിവാർ രാഷ്ട്രീയത്തെയും നിലപാടിനെയും അംഗീകരിക്കാത്ത സിനിമകളെ രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്നും അകറ്റിനിർത്തുവാനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമം പുരോഗമനാശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന കലകൾക്കും കലാകാരന്മാർക്കും എതിരെ കാലാകാലങ്ങളായി സംഘപരിവാർ തുടരുന്ന വേട്ടയുടെ തുടർച്ചയാണ്.എല്ലാകാലത്തും ഫലസ്തീനോട് ഐക്യപ്പെടുന്ന ജനതയെ അവഹേളിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്. സെൻസർ ബോർഡിന്റെ ജനാധിപത്യവിരുദ്ധമായ ഈ സമീപനത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...