കോഴഞ്ചേരി : കോട്ട ഗവ. ഡിവിഎൽപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സ്ഥാപകനായിരുന്ന തടത്തിൽ പീടികയിൽ എ.എൻ. നീലകണ്ഠപിള്ളയുടെ കുടുംബത്തെ ചടങ്ങിൽ മന്ത്രി ആദരിച്ചു. സുവനീർ പ്രകാശനവും നിർവഹിച്ചു. ആറന്മുള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി.ടോജി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിൽ സേവനം അനുഷ്ഠിച്ച അധ്യാപകർ, പൂർവവിദ്യാർഥികളായ പ്രതിഭകൾ, കുടുംബാംഗങ്ങൾ എന്നിവരെ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമതി അധ്യക്ഷൻ ആർ. അജയകുമാർ ആദരിച്ചു.
പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. കുമാർ, തിരുവനന്തപുരം പോലീസ് ടെയിനിങ് കോളേജ് പ്രിൻസിപ്പൽ പി.എൻ. രമേശ് കുമാർ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷമാരായ ഉഷാ രാജേന്ദ്രൻ, ദീപാ നായർ, ബ്ലോക്കുപഞ്ചായത്തംഗം ശരത്ത് കോട്ട, ഗ്രാമപ്പഞ്ചായത്തംഗം രേഖാ പ്രദീപ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആർ. മല്ലിക, സ്‌കൂൾ പ്രഥമാധ്യാപിക ഷൈന ഫിലിപ്പ്, സംഘാടകസമിതി ജനറൽ കോഡിനേറ്റർ ടി.പി. ഗോപകുമാർ, പിടിഎ പ്രസിഡന്റ് വിഷ്ണു, മോഹനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.