കോട്ട ഗവ. ഡിവിഎൽപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോട്ട ഗവ. ഡിവിഎൽപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സ്ഥാപകനായിരുന്ന തടത്തിൽ പീടികയിൽ എ.എൻ. നീലകണ്ഠപിള്ളയുടെ കുടുംബത്തെ ചടങ്ങിൽ മന്ത്രി ആദരിച്ചു. സുവനീർ പ്രകാശനവും നിർവഹിച്ചു. ആറന്മുള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി.ടോജി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിൽ സേവനം അനുഷ്ഠിച്ച അധ്യാപകർ, പൂർവവിദ്യാർഥികളായ പ്രതിഭകൾ, കുടുംബാംഗങ്ങൾ എന്നിവരെ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമതി അധ്യക്ഷൻ ആർ. അജയകുമാർ ആദരിച്ചു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. കുമാർ, തിരുവനന്തപുരം പോലീസ് ടെയിനിങ്‌ കോളേജ് പ്രിൻസിപ്പൽ പി.എൻ. രമേശ് കുമാർ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷമാരായ ഉഷാ രാജേന്ദ്രൻ, ദീപാ നായർ, ബ്ലോക്കുപഞ്ചായത്തംഗം ശരത്ത് കോട്ട, ഗ്രാമപ്പഞ്ചായത്തംഗം രേഖാ പ്രദീപ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആർ. മല്ലിക, സ്‌കൂൾ പ്രഥമാധ്യാപിക ഷൈന ഫിലിപ്പ്, സംഘാടകസമിതി ജനറൽ കോഡിനേറ്റർ ടി.പി. ഗോപകുമാർ, പിടിഎ പ്രസിഡന്റ് വിഷ്ണു, മോഹനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...