ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ-2 അറ്റകുറ്റപ്പണികൾക്കായി അടച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ അറ്റകുറ്റപ്പണികൾക്കും മറ്റ് നവീകരണ പ്രവർത്തികൾക്കുമായി ഇന്ന് മുതൽ അടച്ചിടും. അഞ്ച് മാസക്കാലത്തേക്കാണ് അടച്ചിടുക. ഇതേ സമയം ഒരു റൺവേയും നവീകരണത്തിനായി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ടി 2 വിൽ നടന്ന സ‍ർവീസുകൾ ടി 1ലേക്കും ടി3ലേക്കുമായി മാറ്റാനാണ് നിലവിലെ തീരുമാനം. 122 പ്രതിദിന സർവീസുകൾ ടി1 ലേക്കും ടി3ലേക്കും മാറ്റുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അറ്റകുറ്റപ്പണികൾ നടത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ അടുത്ത സാമ്പത്തികവർഷം വിമാനത്താവളം പരമാവധി പരിധിയിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇത്കൂടി കണക്കാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മെച്ചപ്പെട്ട എയർ ക്വാളിറ്റി ഉറപ്പാക്കാൻ പുതിയ ഹീറ്റിങ്, വെന്റിലേഷൻ, എയർ കണ്ടിഷനിങ് (എച്ച്‍വിഎസി) സംവിധാനവും അഗ്നിരക്ഷാ ക്രമീകരണങ്ങളും സ്ഥാപിക്കും. സൂര്യപ്രകാശം അകത്തേക്ക് പരമാവധി എത്തുന്ന തരത്തിലുള്ള പുതിയ സീലിങ്ങുകൾ നിർമിക്കും.സ്മാർട്ട് വാഷ്റൂമുകൾ, പുതിയ ഫ്ലോറിങ്, മെച്ചപ്പെട്ട റോഡ് കണക്ടിവിറ്റി, മുൻവശത്ത് കനോപ്പികൾ തുടങ്ങിയവ സജ്ജമാക്കും. ഫ്ലൈറ്റുകളുടെ വിവരങ്ങൾ ലഭ്യമാക്കാനായി പുതിയ എച്ച്ഡി ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം (എഫ്ഐഡിഎസ്) സ്ഥാപിക്കും. വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രണിലും അറ്റകുറ്റപ്പണികൾ നടത്തും. 6 പുതിയ പാസഞ്ചർ ബോർഡിങ് ബ്രിജുകൾ (എയ്റോബ്രിജ്) സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...