സൽമാൻ ഖാന് വധ ഭീഷണി : പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കുമെന്ന സന്ദേശം പോലീസിനു ലഭിച്ചതിനു പിന്നാലെ 26 വയസ്സുള്ള മായക് പാണ്ഡ്യ എന്നയാൾ കസ്റ്റഡിയിലായതായി വാർളി പോലീസ് അറിയിച്ചു. മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ് ആപ്പ് ഹെൽപ് ലൈൻ നമ്പറിലേക്ക് ഭീഷണി സന്ദേശം അയച്ച കേസിലാണ് ഇയാൾ പിടിയിലായത്. എന്നാൽ ഇയാൾ കുപ്രസിദ്ധ ഗുണ്ടയായ ലോറൻസ് ബിഷ്‍ണോയ് സംഘത്തിലെ അംഗമാണോയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുംബൈ ട്രാഫിക് പോലീസിന്റെ ഹെൽപ്പ് ലൈനിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് വീട്ടിൽ കയറി നടനെ കൊല്ലുമെന്നും കാർ ബോംബ് വെച്ച് തകർക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സന്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 14നാണ് സല്‍മാന്‍റെ വീടിന് നേരെ വെടിവെയ്പ്പ് ഉണ്ടായത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികൾ ലഭിക്കുന്നുണ്ട്. 1998ലെ കൃഷ്ണമൃഗ വേട്ട കേസിൽ സൽമാൻ ഖാനെ ലക്ഷ്യം വെച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത്. പിന്നീട് സല്‍മാന്‍ ഖാന്‍റെ സുരക്ഷ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ചാം തവണയാണ് നടന് ബോംബ് ഭീഷണി ഉണ്ടാവുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...