കേന്ദ്രം കേരളത്തെ പൂർണ്ണമായി അവഗണിക്കുന്നു ; പി ആർ ഗോപിനാഥൻ

For full experience, Download our mobile application:
Get it on Google Play

 

കോന്നി : ബി ജെ പി ഭരിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തെ പൂർണ്ണമായി അവഗണിക്കുന്നുവെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ പി ആർ ഗോപിനാഥൻ പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്ക് എതിരെ സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നുമുള്ള എം പിമാർ കേന്ദ്രത്തിൽ നിശബ്ദമായി തുടരുകയാണ്. കോൺഗ്രസ് എം പിമാരാണ് കേരളത്തിൽ നിന്ന് വിജയിച്ച് ചെന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതം വാരികോരി നൽകുമ്പോൾ കേരളത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്നു എന്ന ഒറ്റ കാരണത്താൽ കേരളത്തെ പൂർണ്ണമായി അവഗണിക്കുകയാണ് ചെയ്യുന്നത്. ചൂരൽ മല മുണ്ടകൈ ദുരന്തങ്ങളിൽ പ്രധാന മന്ത്രി സ്ഥലം സന്ദർശിച്ചു മടങ്ങിയതല്ലാതെ സഹായം ലഭിച്ചില്ല. റബറിന് താങ്ങ് വില പോലും ലഭിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ലോക്കൽ കമ്മറ്റി അംഗം സി വി രാജൻ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ കൗൺസിൽ സുമതി നരേന്ദ്രൻ, സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി സുമതി നരേന്ദ്രൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ക് സന്തോഷ്‌, ഗ്രാമ പഞ്ചായത്ത്‌ അംഗം എ ആർ സ്വഭു, ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി പി ആർ മോഹനൻ, ജോണിക്കുട്ടി, റജി ജോർജ്ജ്, എൻ ചെല്ലപ്പൻ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...