കേന്ദ്രത്തിന്റെ പോസിറ്റിവിറ്റി പ്രചാരണം തല മണ്ണില്‍ പൂഴ്ത്തുന്നതിനു തുല്യം : രാഹുല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് നിയന്ത്രണങ്ങളിലെ വീഴ്ചകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ മറയ്ക്കാന്‍ രാജ്യത്തും വിദേശത്തും ‘പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്’ പ്രചാരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തിറങ്ങുന്നത് തല മണ്ണില്‍ പൂഴ്ത്തുന്നതിനു സമാനമാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പൗരന്മാരെ വഞ്ചിക്കുന്ന നടപടിയാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘പോസിറ്റീവായി ചിന്തിക്കുക’ എന്ന കേന്ദ്രത്തിന്റെ തെറ്റായ ഉറപ്പ് കോവിഡ് പേരാട്ടത്തില്‍ മരിച്ചുവീണവരുടെ കുടുംബാംഗങ്ങളെ കളിയാക്കുന്നതിനു സമാനമാണ്. മണ്ണില്‍ തല പൂഴ്ത്തിവയ്ക്കുന്നതും പോസിറ്റീവ് അല്ല – അത് പൗരന്മാരെ വഞ്ചിക്കുകയാണ്.’- രാഹുല്‍ ട്വീറ്റ് ചെയ്തു.

കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ചയും ഓക്‌സിജന്‍ ക്ഷാമവും  മൂലം നിരവധി പേര്‍ മരിക്കാനിടയായ സാഹചര്യവും ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സര്‍ക്കാരിനെ വിമര്‍ശനങ്ങളില്‍നിന്നു രക്ഷിക്കാന്‍ ആര്‍എസ്എസ് ഉള്‍പ്പെടെ പ്രചാരണവുമായി രംഗത്തിറങ്ങുകയാണ്. ‘പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ ഇവന്റ് സംഘടിപ്പിക്കാനാണ് നീക്കം. മുതിര്‍ന്ന മതനേതാക്കള്‍, പ്രചോദകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ പ്രസംഗങ്ങളും ക്ലാസുകളുമാണ് സംഘടിപ്പിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും സംസാരിക്കും.

കേന്ദ്രത്തിന്റെ പ്രചാരണ പരിപാടി വെറുപ്പുളവാക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പറഞ്ഞു. പോസിറ്റീവ് ആകാന്‍ സര്‍ക്കാരിന്റെ അന്ധരായ പ്രചാരകരാകേണ്ട കാര്യമില്ലെന്നും പ്രശാന്ത് ട്വീറ്റ് ചെയ്തു.

പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അനുകൂല വാര്‍ത്തകളും വിവരങ്ങളും കൂട്ടത്തോടെ ട്വീറ്റ് ചെയ്തുതുടങ്ങി. സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ കത്തെഴുതുകയും ചെയ്തിരുന്നു. പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് എന്തൊക്കെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളാണു നടത്തിയതെന്നു കത്തില്‍ വിശദീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....