തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ് നടന്‍ മാരന്‍ (48) കൊവിഡ് ബാധിച്ച്‌ മരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹത്തെ രണ്ടുദിവസം മുമ്പാണ് ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിജയ് നായകനായ ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രങ്ങളില്‍ സപ്പോര്‍ട്ടിങ് റോളുകളിലൂടെയാണ് മാരന്‍ ശ്രദ്ധനേടുന്നത്. ചെങ്ങല്‍പേട്ട് നാത്തം സ്വദേശിയാണ്.

ബോസ് എങ്കിര ഭാസ്‌കരന്‍, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരന്‍, കെജിഎഫ് ചാപ്റ്റര്‍ 1 തുടങ്ങിയവയാണ് മാരന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. ഹാസ്യകഥാപാത്രങ്ങള്‍ക്ക് പുറമേ വില്ലന്‍ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കുറച്ച്‌ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മികച്ച അഭിനയത്തിലൂടെ അദ്ദേഹം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മൃതദേഹം സംസ്‌കരിക്കും. കഴിഞ്ഞ ദിവസങ്ങളിലായി തമിഴ് സിനിമാരംഗത്തെ നിരവധി പ്രമുഖരെയാണ് കൊവിഡ് കവര്‍ന്നെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...