തീരദേശ സംരക്ഷണത്തിൽ കേന്ദ്രം സഹകരിക്കുന്നില്ല – മന്ത്രി രാജീവ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തീരദേശ സംരക്ഷണത്തിൽ കേന്ദ്രം സഹകരിക്കുന്നില്ലെന്ന് മന്ത്രി പി. രാജീവ്‌. സംസ്ഥാന സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തു. കേന്ദ്രം ഒരു രൂപ പോലും ഇപ്പോൾ നൽകുന്നില്ലെന്നും മന്ത്രി വിമര്‍ശിച്ചു. ലത്തീൻ കാത്തലിക് കൗൺസിൽ പരിപാടിയിലാണു മന്ത്രിയുടെ വിമർശനം. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ വേഗത്തിൽ പോകാത്തതിന് കാരണം കേന്ദ്ര സർക്കാരാണെന്നും മന്ത്രി രാജീവ് കുറ്റപ്പെടുത്തി. കിഫ്‌ബി വഴി നടത്തുന്ന പദ്ധതികളെ കേന്ദ്രം ഇല്ലാതാക്കുന്നു. പല പദ്ധതികളുടെയും വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഉണ്ടായിരുന്ന കേന്ദ്ര പദ്ധതികൾ നിലയ്ക്കുകയും ചെയ്തു. കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടത് കേന്ദ്രമാണെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ വകുപ്പ് അല്ലാതിരുന്നിട്ടും മന്ത്രി ആയതിനുശേഷം ആദ്യം നടത്തിയ യോഗം ചെല്ലാനം തീരസംരക്ഷണത്തിനു വേണ്ടിയായിരുന്നു. ടെട്രോപാഡ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടം പൂർത്തിയാക്കി. സാമ്പത്തിക പരിമിതി മറികടക്കാനാണ് കിഫ്ബി കൊണ്ടുവന്നത്. രണ്ടാംഘട്ട പദ്ധതികൾക്ക് ധാരണയായെങ്കിലും കോടതിയും ഇ.ഡി ഓഫിസും കയറുന്ന പണിയിലാണ് കിഫ്ബി ഉദ്യോഗസ്ഥർ. ഓഫിസർമാർക്ക് പുതിയ പദ്ധതി ഏറ്റെടുക്കാൻ പരിമിതിയായെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...