സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി: സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം. 8000 കോടി രൂപയോളമാണ് വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷം 23000 കോടി വായ്പയ്ക്ക് അനുമതി ഉണ്ടായിരുന്നു. ഈ വര്‍ഷം അനുവദിച്ചിരിക്കുന്നത് 15,390 കോടിയാണ്. വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയ്ക്കെതിരെ കേരളം കേന്ദ്രത്തെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് കാട്ടി കേരളം കേന്ദ്രത്തിന് നിരവധി തവണ കത്തയച്ചിട്ടുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന് സൂചിപ്പിക്കുന്നത് കൂടിയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇതിനോടകം 2000 കോടി രൂപയുടെ വായ്പ സംസ്ഥാനം എടുത്ത് കഴിഞ്ഞിട്ടുണ്ട്. കിഫ്ബി പദ്ധതി നടത്തിപ്പിനുവേണ്ടി എടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുത്ത വായ്പകളും വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...