സെപ്തംബർ വരെ ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കണമെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഈ വർഷം സെപ്തംബർ വരെ വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിച്ചില്ലെങ്കിൽ ജനത്തിന് ഷോക്കാകും. ഇറക്കുമതി ചെയ്ത കൽക്കരി തന്നെ ഉപയോഗിച്ച് സെപ്തംബർ വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കേന്ദ്ര ഊർജ മന്ത്രാലയം നിർദേശം നൽകി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമ്പോൾ 70 ശതമാനവും പുറത്തുനിന്നു വാങ്ങുന്ന കേരളത്തെയാകും അത് ദോഷകരമായി ബാധിക്കുക. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാനുള്ള കേന്ദ്ര നിർദേശം കാരണം കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ കെഎസ്ഇബിക്ക് 11 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടായത്. ഇത് സർചാർജ് ആയി ഉപഭോക്താവിൽ നിന്ന് ഈടാക്കാൻ അനുവദിക്കണമെന്ന അപേക്ഷ റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്.

ഈ സെപ്റ്റംബർ വരെ 6% ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് തന്നെ വൈദ്യുതി നിർമിക്കണമെന്നാണ് ഉത്പാദകർക്കുള്ള അടുത്ത നിബന്ധന. ഇറക്കുമതി കൽക്കരി കൊണ്ട് നിർമിച്ച വൈദ്യുതിക്ക് കൂടിയ വിലയാണ്. വേനൽ സമയത്ത് ഉപയോഗം കുതിച്ചുയരുന്ന കേരളത്തിന് പുറത്ത് നിന്ന് വൈദ്യുതി എത്തിക്കുമ്പോൾ നഷ്ടം ഭീമമാകും. ആ നഷ്ടം നികത്താനുള്ള ബാധ്യത ജനങ്ങൾക്കാണ്. പീക്ക് സമയമായ രാത്രി 7 മുതൽ 10 വരെ വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിക്കാനാണ് കെ.എസ്.ഇ.ബി യുടെ അഭ്യർത്ഥന. സംസ്ഥാനത്തെ വേനൽക്കാല വൈദ്യുതി ഉപഭോഗം 92 ദശലക്ഷം യൂണിറ്റായി ഉയർന്നിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...