എല്‍പിജി വിതരണത്തില്‍ അടിമുടി മാറ്റവുമായി കേന്ദ്രം ; വിലയും കൂടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എല്‍പിജി കണക്ഷനുകളില്‍ കര്‍ശന നിയന്ത്രണംകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു കുടുംബത്തിന് ഒരു എല്‍പിജി കണക്ഷന്‍ എന്നത് കര്‍ശനമായി പാലിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. പൈപ്പിലൂടെ പാചകവാതകം ലഭിക്കുന്നവര്‍ എല്‍പിജി സിലിണ്ടര്‍ തിരികെ നല്‍കേണ്ടി വരും. ഇരട്ട കണക്ഷന്‍ ഉള്ളവരെ കണ്ടെത്താന്‍ എണ്ണകമ്പനികള്‍ നടപടി തുടങ്ങിയിട്ടുണ്ട്. പുതിയ ചട്ടപ്രകാരം ഒരേ വിലാസത്തില്‍ എല്‍പിജി, പിഎന്‍ജി കണക്ഷനുകള്‍ സ്വന്തമാക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. വീടിരിക്കുന്ന സ്ഥലത്ത് പിഎന്‍ജി കണക്ഷനുള്ളവര്‍ എത്രയുംപെട്ടെന്ന് അതിലേക്ക് മാറണം. പിന്നീട് പിഎന്‍ജി കണക്ഷന്‍ ഇല്ലാത്ത സ്ഥലത്തേക്ക് വീടുമാറിയാല്‍ തിരികെ എല്‍പിജി കണക്ഷന്‍ നല്‍കും.

പിഎന്‍ജി കണക്ഷന്‍ ഉള്ളവര്‍ക്ക് ഇനിമുതല്‍ എല്‍പിജി സിലിണ്ടര്‍ നല്‍കേണ്ടെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കണമെന്നാണ് എണ്ണകമ്പനികള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന് പുറമേ വരും മാസങ്ങളില്‍ ഗാര്‍ഹിക പാചകവാതകവില ഉയരുമെന്നും ആശങ്കയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്

0
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ...

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മൂന്ന്...

0
മലപ്പുറം : ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന്...

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...