തിരുവനന്തപുരത്ത് വൻ ലഹരിവേട്ട : 10 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഗരത്തിൽ സിറ്റി ഡാൻസാഫ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 10 കിലോ കഞ്ചാവ് പിടികൂടി. നഗരത്തിലെ ഈഞ്ചക്കലിൽ വെച്ച് ബൈക്കിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടുപേരെയാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. പ്രതികളെ പിന്നീട് ഫോർട്ട് പോലീസിന് കൈമാറി. സംസ്ഥാനത്ത് ലഹരി മാഫിയയെ അടിച്ചമർത്തുന്നതിനായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് നഗരത്തിൽ പരിശോധനകൾ ശക്തമാക്കിയത്.

സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ഇന്നലെ രാത്രി മുതൽ നഗരത്തിലാകെ കർശനമായ കോമ്പിംഗ് നടന്നു വരികയായിരുന്നു. പുലർച്ചെ സമയങ്ങളിൽ പോലീസിന്റെ പരിശോധന ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതികൾ ബാഗിനുള്ളിൽ കഞ്ചാവുമായി ബൈക്കിൽ യാത്ര ചെയ്തത്. ആന്ധ്രാപ്രദേശ് പോലുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ എത്തിക്കുന്ന കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

0
തിരുവനന്തപുരം: അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ...

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം : ഒരാൾ അറസ്റ്റിൽ

0
ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ...