ഷാനിമോൾ ഉസ്മാന്‍ മകളെ പോലെ ; ഇപ്പോള്‍ കോൺഗ്രസിൻ്റെ നേതൃനിരയിലുള്ള മഹാഭൂരിപക്ഷവും തലമുറമാറ്റത്തിൻ്റെ പ്രതീകങ്ങളെന്നും ചെറിയാന്‍ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ സഹോദരിയെന്നതിനേക്കാൾ തനിക്കെന്നും മകളെ പോലെയാമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു 1988-ൽ കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനിൽ നിന്നും കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയിൽ ചേർക്കുകയും ഔദ്യോഗിക രേഖകളിൽ ലോക്കൽ ഗാർഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ലയോള കോളജിൽ നിന്നും എം.എ പാസ്സായപ്പോൾ തന്നെ നിയമപഠനത്തിന് ഷാനിമോളെ  പ്രേരിപ്പിച്ചിരുന്നു. മഹിളാ കോൺഗ്രസ്, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയിൽ ഷാനിമോൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴെല്ലാം പിതൃതുല്യമായ ചാരിതാർത്ഥ്യത്തോടെയാണ് വീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

1990-ൽ ശാസ്താംകോട്ടയിൽ നടന്ന ഒരു കെ.എസ് .യു ക്യാമ്പിൽ  ചോദ്യങ്ങൾ തുടരെ ഉന്നയിച്ചപ്പോൾ ‘ചുണക്കുട്ടി’ യെന്ന് താൻ വിശേഷിപ്പിച്ച ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയാണ്. മൂന്നുപതിറ്റാണ്ട് മുമ്പ്  ഷൊർണ്ണൂരിലെത്തിയാൽ എപ്പോഴും തങ്ങുന്നത് വി കെ. ശ്രീകണ്ഠൻ്റെ വസതിയിലാണ്. ശ്രീകണ്ഠൻ എം പി വിവാഹം കഴിയ്ക്കുന്നതിനു മുമ്പുതന്നെ കെ.എസ്.യു പ്രവർത്തകയെന്ന നിലയിൽ അറിയാമായിരുന്ന പക്വമതിയായ കെ.എ.തുളസി ഇപ്പോൾ മന്ത്രിയാണ്. 1978 ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻ്റ്ണിയോടൊപ്പം  കണ്ട ചോരക്കുഞ്ഞാണ് ജെബി മേത്തർ എം.പി. 1980-ൽ  കെ.എസ്.യു പ്രസിഡണ്ടായിരുന്നപ്പോൾ എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രാർത്ഥനാ ഗാനം അതിമനോഹരമായി ആലപിച്ചപ്പോൾ എല്ലാവരും അഭിനന്ദിച്ച അന്നത്തെ പാവാടക്കാരിയാണ് തൃക്കാക്കരയിൽ നിന്നും വീണ്ടും വൻ വിജയം നേടിയ ഉമ തോമസ്.

പെങ്ങൾ കുട്ടി എന്ന് വിളിക്കുന്ന രമ്യാ ഹരിദാസും, പോരാളിയായ വിദ്യാ ബാലകൃഷ്ണനും ഇപ്പോൾ എം.എൽ.എ മാരാണെങ്കിലും തനിക്ക് മക്കൾ തന്നെയാണ്. ഇന്ന് കോൺഗ്രസിൻ്റെ നേതൃനിരയിലുള്ള മഹാഭൂരിപക്ഷവും ഞാൻ എപ്പോഴും ആഗ്രഹിച്ച കോൺഗ്രസിലെ ഒരു തലമുറ മാറ്റത്തിൻ്റെ പ്രതീകങ്ങളാണ്. ഇവരുടെയെല്ലാം രാഷ്ട്രീയ വളർച്ചയിൽ അഭിമാനിക്കുന്നു.സ്വന്തമായി കുടുംബമില്ലാത്ത തനിക്ക് ഇപ്പോൾ സ്നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണ്. ഇവർക്കെല്ലാം മരണം വരെ തൻ്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...