പാലക്കാട് നിർമ്മാണം നടക്കുന്ന റെയിൽവേ മേൽപാലത്തിൽ വയോധികൻ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അകത്തേത്തറയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന റെയിൽവേ മേൽപാലത്തിലെ ഗർഡറുകൾക്കിടയിൽ വയോധികൻ കുടുങ്ങി. കല്ലേകുളങ്ങര സ്വദേശിയായ രാമചന്ദ്രനാണ് കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. കല്ലേകുളങ്ങരയിൽ നിന്നും ഒലവക്കോട്ടേക്ക് പോകുകയായിരുന്നു രാമചന്ദ്രൻ. റോഡാണെന്ന് കരുതിയാണ് അദ്ദേഹം പണി പൂർത്തിയാകാത്ത മേൽപാലത്തിലേക്ക് നടന്നു കയറിയത് എന്ന് അദ്ദേഹം പറഞ്ഞു. പാലത്തിലെ ഗർഡറുകൾക്കിടയിൽ കുടുങ്ങിയ ഇദ്ദേഹത്തെ പെട്ടെന്നുതന്നെ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചേർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

പാലക്കാട് അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണം കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇഴഞ്ഞുനീങ്ങുകയാണ്. റെയിൽവേയുമായുള്ള പ്രശ്നങ്ങളും വിവിധ രാഷ്ട്രീയ കാരണങ്ങളുമാണ് പാലം പണി പൂർത്തിയാകാത്തതിന് പിന്നിലെന്നാണ് സൂചന. നിർമ്മാണം നീണ്ടുപോകുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...