ഉള്ളി കിലോയ്ക്ക് 25 രൂപയ്ക്ക് വിൽക്കാൻ കേന്ദ്രം ; ചില്ലറ വില 78 രൂപ കടന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് ഉള്ളിവില കുത്തനെ ഉയരുകയാണ്. തക്കാളിക്ക് ശേഷം ഉള്ളിയാണ്  ഉത്സവ സീസണിൽ പോക്കറ്റ് കീറാൻ കാരണമാകുന്നത്. ചില്ലറ വിപണിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില ഇരട്ടിയായാണ് കുതിക്കുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും കിലോയ്ക്ക്  30-35 രൂപയായിരുന്നു എന്നാൽ ഒരാഴ്ചകൊണ്ട് ഇത് 60-80 രൂപയായി ഉയർന്നു. വില വർധന കാരണം കയറ്റുമതിക്ക് സർക്കാർ തറ വില നിശ്ചയിച്ചിട്ടുണ്ട്. വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ കേന്ദ്ര സർക്കാർ പെടാപാട് പെടുകയാണ്. തെരഞ്ഞെടുപ്പ് വരാനിരിക്കെ ഉള്ളിവില ഉയരുന്നത് കേന്ദ്രത്തെ വലയ്‌ക്കുന്നുണ്ട്. ഉത്സവ വേളകളിൽ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ഉള്ളി ലഭ്യമാക്കുന്നതിനായി ദേശീയ സർക്കാർ ഇപ്പോൾ നഗരങ്ങളിൽ കിലോഗ്രാമിന് 25 രൂപ വിലക്കുറവിൽ ഉള്ളി വിൽക്കാൻ തുടങ്ങിയിട്ടുണ്ട്.

ബഫർ സ്റ്റോക്കിന്റെ സഹായത്തോടെയാണ് സർക്കാർ ഉള്ളി കിലോയ്ക്ക് 25 രൂപ കിഴിവിൽ വിൽക്കുന്നത്.  ഇതിനായി 170-ലധികം നഗരങ്ങളിലെ മാർക്കറ്റുകളിലും 685 കേന്ദ്രങ്ങളിലും ഉള്ളി വിൽപ്പന സ്റ്റാളുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ലക്ഷം ടൺ ഉള്ളി ഇതിനായി പ്രതേകം എത്തിച്ചിട്ടുണ്ട്. ദില്ലി- എൻസിആർ, ജയ്പൂർ, ലുധിയാന, വാരണാസി, ശ്രീനഗർ  എന്നിവിടങ്ങളിലെ 71 സ്ഥലങ്ങളിൽ ഇപ്പോൾ മൊബൈൽ വാനുകൾ വഴി നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (എൻസിസിഎഫ്) ഉള്ളി വിലക്കിഴിവിൽ വിൽക്കുന്നു. ഭോപ്പാൽ, ഇൻഡോർ, ഭുവനേശ്വർ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഉള്ളിയുടെ ചില്ലറ വിൽപനയ്ക്കായി മൊബൈൽ വാനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...