സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ അന്വേഷണം ; വിധിയില്‍ പിഴവുണ്ടെന്ന് അമിക്കസ് ക്യൂറി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്ന് അമിക്കസ് ക്യൂറി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും മുന്‍പുള്ള പ്രാഥമിക അന്വേഷണത്തിന് വിചാരണ കോടതിക്ക് ഉത്തരവ് നല്‍കാമായിരുന്നു. ഗിരീഷ് ബാബുവിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണമാകാം. പ്രാഥമിക അന്വേഷണത്തിനുള്ള കാരണം ഹര്‍ജിക്കാരന്‍ നല്‍കിയ പരാതിയിലുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു. പ്രമുഖര്‍ക്ക് പണം നല്‍കിയെന്ന് സമ്മതിച്ച സിഎംആര്‍എല്‍ സിഎഫ്ഒയുടെ മൊഴിയുണ്ട്.

ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിനെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് തെളിവ് ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. അന്വേഷണ ഏജന്‍സിയാണ് തെളിവുകള്‍ ശേഖരിക്കേണ്ടതെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകനായ അഖില്‍ വിജയ് ആണ് അമിക്കസ് ക്യൂറി. റിവിഷന്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. എക്സാലോജിക് കമ്പനിയുടമ വീണ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന്‍ ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജിക്കാരന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരം കാടുകയറുന്നു; വൃത്തിയാക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : നാടെങ്ങും മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കുമ്പോള്‍ നിരവധി രോഗികള്‍ ദിവസവും...

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂര്‍ : മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും...

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...