ധനമന്ത്രിയില്‍ നിന്നും സ്ത്രീകള്‍ കാത്തിരിക്കുന്ന 5 പ്രഖ്യാപനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകള്‍ നിര്‍ണായക ഘട്ടമാകുന്നു. ഇതിന്‍റെ ഭാഗമായി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളും നയങ്ങളുമാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. എങ്കിലും സ്ഥിതി ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. 2023-24 വര്‍ഷത്തേക്കുള്ള പൊതുബജറ്റിലൂടെ സ്ത്രീകളുടെ ശാക്തീകരണത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായമേകുന്ന പദ്ധതികള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി ശ്രദ്ദകേന്ദ്രീകരിക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന 5 വിഷയങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

1. സുരക്ഷിതത്വം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം
ബേഠി ബച്ചാവോ ബേഠി പഠാവോ, ദേശീയ ഗ്രാമീണ ഉപജീവനമാര്‍ഗ ദൗത്യം എന്നിങ്ങനെ, നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് പുറമെ മികച്ച വിദ്യാഭ്യാസം നേടുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും പ്രാമുഖ്യം നല്‍കുന്നതിനുള്ള നീക്കിയിരുപ്പ് ഇത്തവണത്തെ ബജറ്റിലും ഉണ്ടാകണം. ഇത്തരം പദ്ധതികളിലേക്ക് ബജറ്റ് വിഹിതം വര്‍ധിപ്പിക്കുന്നത് മികച്ച രീതിയില്‍ നടപ്പാക്കുന്നതിനും കൂടുതള്‍ പേര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനും സഹായകമാകും.

2. വസ്തുവിന്‍റെ ഉടമസ്ഥാവകാശവും വായ്പ ലഭ്യതയും
ലിംഗ വിവേചനം ഇല്ലാതാക്കുന്ന നടപടികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും സാമ്പത്തിക ആനുകൂല്യങ്ങളും വരുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. വാഹനം, വസ്തുക്കള്‍ തുടങ്ങിയവ പോലുള്ള അസറ്റുകള്‍ വാങ്ങുന്ന സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങളും നികുതി ഇളവുകളും നല്‍കുന്നത് പരിഗണിക്കണം. ഇതിലൂടെ സ്വന്തം പേരില്‍ അസറ്റുകള്‍ കരസ്ഥമാക്കുന്നതിനു പ്രചോദനവും ഇതിലൂടെ സാമ്പത്തിക സ്വാതന്ത്യം നേടുന്നതിലേക്കും വഴിതെളിക്കാം. ഭവനം, പേഴ്സണല്‍, വാഹനം, ബിസിനസ് വായ്പകള്‍ എന്നിവയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന തരത്തിലുള്ള പദ്ധതികള്‍ ക്രമേണ സമ്പദ്ഘടനയുടെ വളര്‍ച്ചയേയും ത്വരിതപ്പെടുത്തും.

3. പ്രസവവും കുട്ടികളുടെ സംരക്ഷണവും
ഗര്‍ഭിണികള്‍ക്കും പുതിയതായി അമ്മമാരാകുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതികള്‍ കുറെക്കൂടി വിശാലമാക്കണം. പ്രധാനമന്ത്രി മാതൃ വന്ദന യോജന ഉള്‍പ്പെടെയുള്ള പദ്ധതികളുടെയും വ്യാപ്തി വര്‍ധിപ്പിക്കണം. ഇതിനോടൊപ്പം കുട്ടികളുടെ സംരക്ഷണത്തിനുള്ള ചെലവ് കുറയ്ക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം. പ്രത്യേകിച്ചും സ്ത്രീകളുടെ ദീര്‍ഘകാല തൊഴിലിന് ഏറ്റവും പ്രതിബന്ധം സൃഷ്ടിക്കുന്ന ഘടകമായതിനാല്‍. ഇതിലൂടെ കുടുംബത്തിന്റെ ഉത്തരവാദിത്തവും തൊഴിലും ഒത്തൊരുമിച്ച്‌ കൊണ്ടുപോകാന്‍ സ്ത്രീകളെ പ്രാപ്തരാക്കാം.

4. പെന്‍ഷന്‍ പദ്ധതികള്‍‌
പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലായതിനാല്‍ വാര്‍ധ്യക കാലത്തേക്ക് ഉപകാരപ്പെടുന്നവിധം വലിയ സ‍ഞ്ചിതനിധിയും ഉയര്‍ന്ന പെന്‍ഷനും ഉണ്ടായിരിക്കേണ്ടത് അവര്‍ക്ക് അത്യാവശ്യമാണ്. അതിനാല്‍ പെന്‍ഷന്‍ പദ്ധതികളുടെ വിഹിതത്തില്‍ വര്‍ധന നടപ്പാക്കുകയോ അല്ലെങ്കില്‍ മറ്റു സാമൂഹിക ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടാത്തവരെ കേന്ദ്രീകരിച്ച്‌ പെന്‍ഷന്‍ നല്‍കുന്നതിനോ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാകുന്നു.

5. വനിത സംരംഭകത്വം
വനിത സംരംഭകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നത്, സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കേണ്ട മറ്റൊരു പ്രധാന വിഷയമാണ് സ്ത്രീകള്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ വായ്പകളോ നികുതി ഇളവുകളോ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന സഹായമോ ഒക്കെയായി ആനുകൂല്യങ്ങളും വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ബിസിനസ് വര്‍ധിപ്പിക്കാനും വനിത സംരംഭങ്ങള്‍ക്ക് കൂടുതല്‍ സാമ്ബത്തിക ഗുണഫലം സൃഷ്ടിക്കാനും കഴിയും. കൂടുതല്‍ സ്ത്രീകളെ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രോത്സഹനമേകാനും ഇതു വഴിതെളിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...