ന്യൂഡല്‍ഹി : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായുളള ഒരുക്കത്തിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ ഭാരത് ജോഡോ യാത്രയിലൂടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മറ്റ് പല പ്രതിപക്ഷ പാര്‍ട്ടികളും മൂന്നാം മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ചുളള ചര്‍ച്ചകളിലും ഏര്‍പ്പെട്ടിരിക്കുകയാണ്.
ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ആര്‍ക്ക് എത്ര സീറ്റ് ലഭിക്കും? (ആകെ 543 സീറ്റുകള്‍)എന്‍ഡിഎ – 298
യുപിഎ – 153
മറ്റുള്ളവര്‍ – 92
ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ഏത് സഖ്യത്തിന് എത്ര ശതമാനം വോട്ട് ലഭിക്കും? എന്‍ഡിഎ – 43
യുപിഎ – 30
മറ്റുള്ളവര്‍ – 27
ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ഏത് പാര്‍ട്ടിക്ക് എത്ര വോട്ട് ലഭിക്കും?
ബിജെപി- 39%
കോണ്‍ഗ്രസ്- 22%
മറ്റുള്ളവര്‍- 39 %
ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ പല സംസ്ഥാനങ്ങളിലും എന്‍ഡിഎയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് സര്‍വ്വേഫലം കാണിക്കുന്നത്. അസം, തെലങ്കാന, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എന്‍ഡിഎ നേട്ടമുണ്ടാക്കുന്ന സംസ്ഥാനങ്ങള്‍
അസം – 12 സീറ്റുകള്‍ (2019 ല്‍ 9 സീറ്റുകള്‍)
തെലങ്കാന – 6 സീറ്റുകള്‍ (2019 ല്‍ 4 സീറ്റുകള്‍)
പശ്ചിമ ബംഗാള്‍ – 20 സീറ്റുകള്‍ (2019 ല്‍ 18 സീറ്റുകള്‍)
ഉത്തര്‍പ്രദേശ് – 70 സീറ്റുകള്‍ (2019 ല്‍ 64 സീറ്റുകള്‍)
യുപിഎയുടെ നേട്ടം ഏതൊക്കെ സംസ്ഥാനങ്ങളിലാകും
കര്‍ണാടക – 17 സീറ്റുകള്‍ (2019 ല്‍ 2 സീറ്റുകള്‍)
മഹാരാഷ്ട്ര – 34 സീറ്റുകള്‍ (2019 ല്‍ 6 സീറ്റുകള്‍ മാത്രം)
ബീഹാര്‍ – 25 സീറ്റുകള്‍ (2019 ല്‍ 1 സീറ്റ് മാത്രം)
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]
































