രാജ്യത്തെ എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങളും ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ച്‌ കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്തെ എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങളും ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇലക്‌ട്രോണിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രണ്ട് തരത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജറുകളിലേക്ക് മാറാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ഉപകരണങ്ങള്‍ക്കും അനുയോജ്യമായ ചാര്‍ജറും ഫീച്ചര്‍ ഫോണുകള്‍ക്ക് ഉപയോഗിക്കാന്‍ തരത്തിലുള്ള കുറഞ്ഞ വിലയിലുള്ള ചാര്‍ജറുമാണ് പുറത്തിറക്കുക. എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കും ഒരു ചാര്‍ജര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഇലക്‌ട്രോണിക് മാലിന്യത്തിന്റെ അളവ് വന്‍ തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ഇന്റര്‍ മിനിസ്റ്റീരിയല്‍ ടാക്സ് ഫോഴ്സ് സംഘടിപ്പിച്ച യോഗത്തിലാണ് യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുത്തത്. സ്മാര്‍ട്ട് വാച്ചുകള്‍ പോലുള്ള ഉപകരണങ്ങള്‍ക്ക് യൂണിഫോം ചാര്‍ജിംഗ് സംവിധാനം നിലവില്‍ വരുന്നതിന്റെ സാധ്യതയും പരിശോധിക്കും. അതിനായി പ്രത്യേക ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...