2000 കോടിയല്ല, കേരളത്തിന് 4,060 കോടി അധികം കടമെടുക്കാം ; അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കേരളത്തിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുകയിലെ 4,060 കോടി രൂപ കൂടി കേന്ദ്ര സര്‍ക്കാര്‍ നല്‍കി. 2000 കോടി രൂപ മാത്രമാണ് ഈ വര്‍ഷം കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഈ തുക കൊണ്ട് ഇനിയുള്ള സാമ്പത്തിക വര്‍ഷം എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് ആശങ്കപ്പെട്ടിരിക്കെയാണ് 4000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.

വൈദ്യുതി വിതരണ രംഗത്തു കാഴ്ചവച്ച മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്തു കഴിഞ്ഞ ഒക്ടോബറില്‍ത്തന്നെ തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഈ തുക ലഭിച്ചിട്ടില്ലെന്ന് കാട്ടി നവംബറില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് കത്തു നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.45% തുകയാണ് വൈദ്യുതി രംഗത്തെ മെച്ചപ്പെട്ട പ്രകടനത്തിന് കേന്ദ്രം അനുവദിക്കുന്നത്.

കേരളം ഈ നേട്ടം കൈവരിച്ചതായി കേന്ദ്ര ഊര്‍ജ മന്ത്രാലയം അറിയിച്ചതിനെതുടര്‍ന്ന് ധനമന്ത്രാലയം അധിക തുക കടമെടുക്കാന്‍ അനുവദിച്ച്‌ ഉത്തരവിറക്കുകയായിരുന്നു. കടമെടുപ്പ് പരിധിയില്‍നിന്ന് 12,500 കോടി വെട്ടിക്കുറച്ച ശേഷം 4,000 കോടി അനുവദിച്ചത് പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...