കുട്ടികളെ കേള്‍ക്കാനുള്ള ഇടങ്ങള്‍ സൃഷ്ടിക്കണം – മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതിയ കാലത്ത് വീടുകള്‍ക്കുള്ളിലും ക്ലാസ് മുറികളിലും കുട്ടികളെ കേള്‍ക്കാനുള്ള ഇടങ്ങള്‍ സൃഷ്ടിക്കണമെന്ന് ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്ന് കുട്ടികള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും അതില്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നവാധ്യാപകശാക്തീകരണം ആറാട്ടുപുഴ തരംഗം കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അധ്യാപകര്‍ക്കായി ഒരുക്കുന്ന ഇത്തരം പരിപാടികള്‍ പഠനനിലവാരം വര്‍ധിപ്പിക്കും. വിദഗ്ധ പരിശീലനങ്ങള്‍ മികച്ച അധ്യാപകനെയും വിദ്യാര്‍ഥിയെയും സൃഷ്ടിക്കും. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം നവീകരിച്ച് പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു വരുന്നു.  കുട്ടികളെ സ്വാധീനിക്കുന്ന അധ്യാപകരാവാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

എസ്‌സിഇആര്‍ടിസി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ് വള്ളിക്കോട് അധ്യക്ഷനായ ചടങ്ങില്‍ മലയാളം റിസര്‍ച്ച് ഓഫീസര്‍ ഡി.പി. അജി, പരിശീലകരായ ദിനേശന്‍ പാഞ്ചേരി, ഡോ. എം. ആശ, കെ.വി. പ്രജിത, വി. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആറു ദിവസം നീണ്ടു നില്‍ക്കുന്ന ഒന്നാം ഘട്ട പരിശീലനത്തില്‍ 2019 നു ശേഷം ജോലിയില്‍ പ്രവേശിച്ച മലയാളം അധ്യാപകരാണ് പങ്കെടുക്കുന്നത്.

എല്ലാ ദിവസവും രാവിലെ യോഗാ ക്ലാസുകള്‍, പഠന യാത്രകള്‍,  വിദഗ്ധരുടെ ക്ലാസുകള്‍ തുടങ്ങി   വ്യത്യസ്തമായ പഠന പ്രവര്‍ത്തനങ്ങളാണ് അധ്യാപക ശാക്തീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡോ. വര്‍ഗീസ് ജോര്‍ജ്, പ്രൊഫ. കെ. രാജേഷ് കുമാര്‍, അഡ്വ. സുരേഷ് സോമ, ജ്യോതിഷ് ബാബു, ഡോ. ശ്രീവൃന്ദാ നായര്‍, ഗംഗാദേവി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...