പത്തനംതിട്ട : കേന്ദ്ര, കേരള, സർക്കാറുകൾക്ക് കർഷകരോട് പുച്ഛമാണെന്നും രാജ്യം സ്തംപിപ്പിക്കുന്ന സമരങ്ങളെ അടിച്ചമർത്തി ഭരിക്കാനുള്ള പ്രവണതയെ ചെറുത്തു തോൽപിച്ചു രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാൻ കഷകസമരങ്ങൾക്കും കൂട്ടായ്മയ്ക്കും കഴിയുകയുള്ളുവെന്നും രാജ്യത്തെ വ്യാപാരം ചില സ്വകാര്യ കുത്തകളെ പ്രോത്സാഹിപ്പിച്ചു റബ്ബർ എണ്ണക്കുരുക്കൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നത് കുത്തക മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയെ ഉള്ളുവെന്നും പത്തനംതിട്ട എം.പി ആന്റോ ആന്റണി ആരോപിച്ചു. കേരളത്തിൽ വന്യമൃഗ ശല്യംമൂലം കർഷകർ നട്ടംതിരിയുകയാണ്. കർഷക ആത്മഹത്യ നാൾക്കു നാൾ വർധിച്ചു വരുന്നു. സംസ്ഥാന സർക്കാർ വീണ വായ്ക്കുകയാണ്. പാവപ്പെട്ടവരുടെ കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയ്യാറാവണം എന്നാൽ സംസ്ഥാനത്തു കർഷക ആത്മഹത്യകൾ ഇല്ലാതെയാക്കാം. കർഷക കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഠന ക്യാമ്പ് എക്സിക്യൂട്ടീവ് ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ടി, എച്ച് സിറാജ്ജുദ്ദിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കർഷക കോൺഗ്രസ് പ്രസിഡന്റ് കെസി വിജയൻ, അഡ്വ. എൻ ഷൈലാജ്, അഡ്വ. സുരേഷ് കോശി, ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, മാത്യു കുളത്തിങ്കൾ, റിങ്കു ചെറിയാൻ, സതീഷ് പഴകുളം, ഏ സുരേഷ് കുമാർ, ഹരികുമാർ പൂതങ്കര, സാമുവൽകിഴക്കുപുറം, എംകെ പുരുഷോത്തമൻ, ജോജി ഇടയ്ക്കുന്നിൽ അജി അലക്സ്, കെ വി രാജൻ, സജു മാത്യു. തോമസ് മാത്യു, നജീർ പന്തളം, ശിവപ്രസാദ്, എംആർ ഗോപകുമാർ, മണ്ണിൽ രാഘവൻ, ദീനാമ്മ റോയ്, കുര്യൻ സ്കറിയ, സലിം പെരുനാട്, മലയാല പ്പുഴ വിശ്വംഭരൻ, സണ്ണി കണ്ണാൻമണ്ണിൽ ജോർജ് ജോസഫ്, തോമസ് കോവൂർ, ജോസ് കുഴിവിള ജിഎസ് സന്തോഷ്‌കുമാർ, മണിലാൽ ചിറ്റാർ, ജെ വേണുഗോപാലപിള്ള, റഹിംകുട്ടി കാട്ടൂർ, ഷൂജ പന്തളം എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഷെറിൻ മുള്ളർ, ഡോക്ടർ റോയ്സ് മല്ലശ്ശേരി, അഗസ്റ്റിൻ ജോസഫ് പുത്തേട്ട്, അഡ്വ സുരേഷ് കോശി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.