പത്തനംതിട്ട : കേരളത്തിലെ നാളികേര കർഷകരോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ക്രൂരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ ഗവ. ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടൻ പ്രസ്താവിച്ചു. കേരളത്തിലെ നാളികേര കർഷകർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. കേരം ഇല്ലാത്ത നാടായി കേരളം മാറുന്ന സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. നാളികേരത്തിന് 42 രൂപാ താങ്ങുവില പ്രഖ്യാപിക്കണമെന്നുള്ള കർഷകരുടെ നിരന്തര അവശ്യത്തിന് മുന്നിൽ ഇരു സർക്കാരുകളും മുഖം തിരിഞ്ഞ് നിൽക്കുകയാണ്. നാളീകേരം സംഭരിക്കുന്നതിനോ സംഭരിച്ച നാളികേരത്തിന് വില നൽകുന്നതിനോ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്രസർക്കാരിന്റെ നാളികേര ബോർഡ് കേരളത്തിൽ ഒരു നോക്കു കുത്തിയായി നില കൊള്ളുന്നു. കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയെ സംരക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥമായ ബോർഡ് കേരളത്തിലെ നാളികേര കൃഷിക്കാർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. നാളികേര കൃഷിയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു പോലെ ഉത്തരവാദികളാണെന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷക യൂണിയന്റെ സഹകരണത്തോടെ കേര കർഷക സൗഹൃദ സംഗമം നൂറ് കേന്ദ്രങ്ങളിൽ എന്ന പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാമ്മൻ അധ്യക്ഷ വഹിച്ചു. സമ്മേള്ളനത്തിൽ കേരളാ കോൺഗ്രസ് വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, പ്രൊഫ.ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ രാജു പുളിമ്പള്ളിൽ, ജില്ലാ ജനറൽ സെക്രട്ടറി ഷാജൻ മാത്യു, ഉന്നതാധികാര സമിതി അംഗങ്ങളായ എൻ ബാബു വർഗ്ഗീസ്,സാം ഈപ്പൻ, തോമസ്മാത്യു, ബിജു ലങ്കാഗാരി ജില്ലാ നേതാക്കളായ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിബു പുതുക്കേരിൽ, കടപ്ര മണ്ഡലം പ്രസിഡന്റ് ബ്ലസൺ മാലിയിൽ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് വെട്ടിയാങ്കൽ, ജില്ലാ പ്രസിഡന്റ് വൈ രാജൻ, കേരള കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസ് ജെയിംസ് നിലപ്പന, ആന്റച്ചൻ വെച്ചൂച്ചിറ, നിതിൻ സി. വടക്കൻ, ബിജോയി പ്ളാത്താനം, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ജോജോ ചേന്നങ്കര, തോമസ് മാത്യു റോയി ചാണ്ടപ്പിള്ള, ജോർജ് മാത്യു, ബിനു കുരുവിള, വിആർ രാജേഷ്, എബി വർഗീസ്, ജിബിൻ സക്കറിയാ, മാത്യു മുളമൂട്ടിൽ, രഘു വേഗാറ്റൂർ എന്നിവർ കേര കർഷക സൗഹൃദ സംഗമ സദസ്സിന് നേതൃത്വം നല്കി. തിരുവല്ല, ആറൻമുള, അയിരൂർ, റാന്നി, ചെങ്ങറ, കൊടുമൺ എന്നീ കേന്ദ്രങ്ങളിലാണ് കേര കർഷക സംഗമം നടന്നത്. കൊടുമണിൽ നടന്ന സമാപന സമ്മേളനം കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും കേരളാ കോൺഗ്രസ് ഐറ്റി & പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























