ദില്ലി : രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിൻ്റെ ഉറവിടമറിയാൻ പൊതുജനത്തിന് അധികാരമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് കേന്ദ്രം ഇക്കാര്യം ബോധിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൽ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരാണ് മറ്റുള്ളവർ. പാർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ പേരുകൾ രഹസ്യമാക്കി വെക്കുന്ന ഇലക്ടറൽ ബോണ്ടുകൾക്കെതിരായ കേസിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയാണ് കേന്ദ്ര സർക്കാറിന്റെ നിലപാട് കോടതിയെ അറിയിച്ചത്. സംഭാവന നൽകുന്നവരുടെ പേരുകൾ രഹസ്യമാക്കുന്നതിനു കാരണം ശുദ്ധമായ പണം രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി ലഭിക്കാനാണെന്നും നികുതി വ്യവസ്ഥകൾക്ക് വിധേയമായതിനാൽ അതിൽ നിയമലംഘനമില്ലെന്നും കേന്ദ്രം വാദിച്ചു. 2017ൽ മോദി സർക്കാരാണ് ‘ഇലക്ടറൽ ബോണ്ട്’ സമ്പ്രദായം തുടങ്ങിയത്. ഇക്കാര്യത്തിൽ നാല് ഹർജികളാണ് കോടതി പരിഗണിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിൻ്റെ ഉറവിടമറിയാൻ പൊതുജനത്തിന് അവകാശമുണ്ടെന്ന വാദത്തെ അറ്റോർണി ജനറൽ തള്ളി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























