കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പാചകവാതകക്ഷാമം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ അന്നം മുട്ടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പാചകവാതകം ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണ ജനങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സരോജ് ഗ്യാസ് ഏജന്‍സിയുടെ മുമ്പില്‍ അടുപ്പ് കത്തിച്ചുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, മഹിളാ കോണ്‍ഗ്രസിന്റെ ചാര്‍ജ് ഉള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജോണ്‍സണ്‍ വിളവിനാല്‍, അബ്ദുള്‍കലാം ആസാദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോജി പോള്‍ ദാനിയേല്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ലാലി ജോണ്‍, സുധാ നായര്‍, ഗീതാ ചന്ദ്രന്‍, മഞ്ജു വിശ്വനാഥ്, ആശാ തങ്കപ്പന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റുമാരായ പ്രസീത രഘു, സുജാത മോഹന്‍, മേഴ്സി പാണ്ഡ്യത്ത്, ബ്ലോക്ക് പ്രസിഡന്‍റുമാരായ സ്വപ്ന സൂസന്‍, റൂബി ജോണ്‍, ഉഷാ തോമസ്, ഷൈബി, സജിനി മോഹന്‍, സജി ദേവി, ലേഖ പ്രദീപ്, യശോദ മോഹന്‍, സുനിത വേണു, ബിന്ദു ബിനു, ജീജ ബാബു, ശ്രീകുമാരി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...