താലിബാന്‍ അധികാരം പിടിച്ചതില്‍ സമൂഹമാധ്യമങ്ങള്‍ അനുകൂല മെസ്സേജുകള്‍ ; മലയാളികള്‍ കേന്ദ്ര ഏജന്‍സിയുടെ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് സന്തോഷം പ്രകടിപ്പിച്ചും തീവ്രവാദികളെ അനുകൂലിച്ചും സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട മലയാളികള്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താലിബാന്റെ നടപടികളെ പിന്തുണയ്ക്കുന്ന പ്രോഫൈലുകളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. വിവിധ ഗ്രൂപ്പുകളിലും വ്യക്തിഗത അക്കൗണ്ടുകളിലും സജീവമായി താലിബന്‍ അനുകൂല നിലപാട് സ്വീകരിച്ചവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കും.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയതിന് പിന്നാലെ വലിയ തോതില്‍ താലിബാനെ പിന്തുണയ്ക്കുന്ന രീതിയില്‍ ചില സന്ദേശങ്ങള്‍ കേരളത്തിലെമ്ബാടും പ്രചരിച്ചിരുന്നു. ഇതൊരു ഒറ്റപ്പെട്ട സന്ദേശമല്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കം പറയുന്നത്. ഏതെങ്കിലും തീവ്ര ഗ്രൂപ്പുകളുടെ പിന്തുണ ഇതിനുണ്ടോയെന്ന് അന്വേഷിക്കാനാണ് നീക്കം.

പല തീവ്ര സ്വഭാവമുള്ള സംഘടനകളിലും അംഗമായിരുന്ന പലരുമാണ് ഇപ്പോള്‍ താലിബാന്റെ ഭരണത്തെ പരസ്യമായി പിന്തുണച്ച്‌ എത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ദേശീയ അന്വേഷണ ഏജന്‍സികളും ഇതിനെ ഗൗരവമായാണ് കാണുന്നത്. വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ് ഉണ്ടാകുമെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...