പത്തനംതിട്ട: വനം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് നാഷണൽ കിസാൻ സഭ ( എൻ സി പി എസ് ) സംസ്ഥാന പ്രസിഡണ്ട് ജോസ് കുറ്റ്യാനിമറ്റം. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച കർഷകസംഗമം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളെ നശിപ്പിക്കാനുള്ള അധികാരം കൃഷിക്കാരന് നൽകണം. അല്ലാത്തപക്ഷം അവയെ നാട്ടു മൃഗങ്ങളായി കണക്കാക്കി നശിപ്പിക്കാൻ കൃഷിക്കാർ മുന്നിട്ടിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
കർഷകരുടെ ഈ ആവശ്യമുന്നയിച്ച് നിയമ നിഷേധ സമരം നടത്താൻ സംഘടന മുന്നിട്ടിറങ്ങുന്നതാണ് എന്ന് ഓർമിപ്പിച്ചു. കൃഷിക്കാർക്ക് വളം സൗജന്യമായി നൽകണം, കാർഷികവിളകൾക്ക് സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തണം, കൃഷിക്കാരുടെ കടബാധ്യതകൾ പൂർണ്ണമായി എഴുതിത്തള്ളണം, മണിലാൽ വല്യത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ എൻസിപി കിസാൻ സഭ നേതാക്കളായ എബ്രഹാം ജോർജ് തമ്പു, മാത്യൂസ് ജോർജ്, അഡ്വ. മാത്തൂർ സുരേഷ്, മുഹമ്മദ് സാലി, പത്മ ഗിരീഷ് ബൈജു മാത്യു,സോണി സാമുവൽ, നാസർ,ബിജു, സുജോ ജോമോൻ മല്ലശ്ശേരി, പുത്തൻപീടിക, സുമതിയമ്മ, ചിറ്റാർ സുമേഷ്, വിജയൻ മാതിരംപള്ളിൽ, പ്രകാശ് പി ആർ ജോൺസൺ, പുന്നക്കുന്ന്, സുഷമ എന്നിവർ സംസാരിച്ചു.