കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്
ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 30 ദിവസം വരെ നിയമിക്കുന്നു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളളവരുമായിരിക്കണം.ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന. 28 ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ നിശ്ചിതമാതൃകയിലുളള അപേക്ഷയും യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 25 ന് രാവിലെ 10 ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍ : 0468-2222642
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും സംവേദാത്മക കഴിവും വര്‍ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന ഇംഗ്ലീഷ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് 955 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. തിരുവല്ലയില്‍ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജൂലൈ 27 ന് രാവിലെ 10.30 ന് ആണ് ഇന്റര്‍വ്യൂ.ബിഎ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് /ലിറ്ററേച്ചര്‍/ ഫംഗ്ഷണല്‍ ), റ്റിറ്റിസി/ഡിഎഡ് /ഡിഇഐഎഡ് / ബിഎഡ് ഇന്‍ ഇംഗ്ലീഷ് ബിരുദധാരികള്‍ക്കാണ് ഇന്റര്‍വ്യൂ. എം എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് /ലിറ്ററേച്ചര്‍/ ഫംഗ്ഷണല്‍ ) ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍ ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ യോഗ്യതകളോടുകൂടിയവരോ അസാപ്പ് സ്‌കില്‍ ഡവലപ്മെന്റ് സ്‌കില്‍ എക്സിക്യൂട്ടീവ് (എസ്ഡിഇ) പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0469 2600181.
അന്താരാഷ്ട്ര യുവജനദിനത്തിന് മുന്നോടിയായി മത്സരങ്ങള്‍ സംഘടിപ്പിക്കും
കേരളസ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജനദിനത്തിന് മുന്നോടിയായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 17നും 25 വയസിനുമിടയിലുള്ള സ്ത്രീ, പുരുഷ, ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കായി മാരത്തണ്‍(റെഡ്റണ്‍ – 5കി.മീ), 17 നും 25 നുമിടയില്‍ പ്രായമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കായി ഫ്ളാഷ് മോബ്മത്സരം, 8, 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. മാരത്തണ്‍ മത്സരത്തില്‍ മൂന്നുവിഭാഗങ്ങളിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും, ഫ്ളാഷ് മോബ്മത്സരത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ സ്ഥാനം നേടുന്നവര്‍ക്ക് 5000 ,4500,4000 ,3500, 3000 രൂപയും ക്വിസ്മത്സരം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000,4000, 3000 എന്നിങ്ങനെ ക്യാഷ്അവാര്‍ഡ് നല്‍കും. മാരത്തണ്‍ ,ക്വിസ്മത്സരങ്ങളിലെ ആദ്യസ്ഥാനക്കാര്‍ക്ക് സംസ്ഥാനം നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9496109189 എന്ന നമ്പരില്‍ ജൂലൈ 30 നുമുന്‍പ് രജിസ്റ്റര്‍ ചെയ്യണം.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ നിയമനത്തിനായി 18 നും 46നും ഇടയില്‍ പ്രായമുള്ള തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തോഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ഏഴ്. ഫോണ്‍: 0469 2997331.
നീറ്റ് /കീം പ്രവേശന പരിശീലനം :പട്ടിക വര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
പട്ടിക വര്‍ഗ വികസന വകുപ്പ് 2024 മാര്‍ച്ചിലെ പ്ലസ്ടു പൊതുപരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങളെടുത്തു വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്ലസ് ടൂ കോഴ്സിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 2025 ലെ നീറ്റ് /കീം പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകരില്‍ ഏറ്റവും യോഗ്യരായ 100 പേരെ തെരഞ്ഞെടുത്ത് 2025 ലെ നീറ്റ് , മെഡിക്കല്‍, എഞ്ചിനിയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ദീര്‍ഘകാലത്തെ പ്രത്യേക പ്രവേശന പരീക്ഷ പരിശീലന പരിപാടി നടത്തും. പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍ വിലാസം ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്തു താമസിച്ച് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം, ഇവ വെള്ള കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടുപരീക്ഷ സര്‍ട്ടിഫിക്കറ്റ്, ജാതി,വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷകര്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക് ജൂലൈ 29 നകം ലഭിക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. (നീറ്റ് പരിശീലനത്തിന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കട്ടികള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മിനിമം 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം). ഫോണ്‍: 0473 5227703
വിവരാവകാശ കമ്മിഷന്‍ സിറ്റിംഗ് 27 ന്
സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ജൂലൈ 27 ന് പത്തനംതിട്ടയില്‍ സിറ്റിംഗ് നടത്തും. ജില്ലയില്‍ നിന്നുള്ള രണ്ടാം അപ്പീല്‍ ഹര്‍ജികളില്‍ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസര്‍മാരും അപ്പീല്‍ അധികാരികളും പരാതിക്കാലത്തെ എസ്.പി.ഐ.ഒ മാരും ഹര്‍ജിക്കാരും പങ്കെടുക്കണം. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.എ. ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുക. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ 2.30ന് തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവര്‍ 2.15ന് ഹാജരാകണമെന്ന് കമ്മിഷന്‍ സെക്രട്ടറി അറിയിച്ചു.
പ്രബന്ധ മത്സരം; അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ബാലസഭാ ശുചിത്വോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് അവസരം. ‘മാലിന്യ മുക്ത നവകേരളം പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിലാണ് പേപ്പറുകള്‍ തയ്യാറാക്കേണ്ടത്. സ്‌കൂള്‍, കുടുംബശ്രീ സി ഡി എസുകള്‍ എന്നിവ മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ പത്തനംതിട്ടയില്‍ നടക്കുന്ന ജില്ലാതല സെമിനാറില്‍ മികച്ച അവതരണം നടത്തുന്ന 10 കുട്ടികള്‍ക്ക് സംസ്ഥാനതല ശില്‍പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതലത്തിലെ ഏറ്റവും മികച്ച പ്രബന്ധാവതരണത്തിന് 10,000 രൂപയും രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 8000, 6000, 4000, 2000 രൂപ ക്യാഷ് പ്രൈസും ലഭിക്കും. 10 മിനിട്ടാണ് അവതരണ സമയം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 25. അപേക്ഷ ഫോം കുടുംബശ്രീ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9961719872, വെബ്സൈറ്റ് : www.kudumbashree.org/seminar2024
പ്രാദേശിക അവധി
ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള ജി എച്ച് എസ് എസ് ചിറ്റാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുളള ചാമക്കാല ഏഴാം നമ്പര്‍ അങ്കണവാടി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 29, 30 തീയതികളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് നിയോജക മണ്ഡല പരിധിക്കുളളില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ജൂലൈ 30 നും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.
സമ്പൂര്‍ണ മദ്യനിരോധനം
ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍ , ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം എന്നീ വാര്‍ഡുകളുടെ പരിധിക്കുളളില്‍ ജൂലൈ 28 ന് വൈകുന്നരം ആറുമുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ജൂലൈ 30 ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിവസമായ ജൂലൈ 31 നും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.
സീറ്റ് ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടുംകൂടി ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് വെയര്‍ഹൗസ് മാനേജ്‌മെന്റ് കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു / ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 7306119753, 8301830093.
———-
ജില്ലാ വികസന സമിതി യോഗം 27ന്
ജില്ലാ വികസന സമിതിയുടെ ജൂലൈ മാസത്തെ യോഗം 27 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.