കേന്ദ്ര ഗവൺമെന്റ് ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേന്ദ്ര ഗവൺമെന്റ് ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.പി.സി.സി. ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രവർത്തക സമ്മേളനം പത്തനംതിട്ടയില്‍ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളോടും അവരുടെ ആരാധനാലയങ്ങളോടും സ്ഥാപനങ്ങളോടും വിവേചനപരമായാണ് പെരുമാറുന്നത്. വടക്കേ ഇന്ത്യയിൽ സംഘപരിവാർ ശക്തികളുടെ അഴിഞ്ഞാട്ടം ന്യൂനപക്ഷ സമുദായങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുന്നു. മണിപ്പൂര്‍ സംഭവവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

രാജ്യത്തെ ഭരണഘടന നൽകുന്ന അവകാശങ്ങൾ പോലും പൗരന് നിഷേധിക്കപ്പെടുന്നു. ഇന്ത്യയിലെ ഏതു വിഭാഗക്കാരെയും ഒരുപോലെ കാണാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളു എന്നും പ്രവർത്തക സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ചെയർമാൻ പി.പി.ജോണിന് അദ്ദേഹം കെ.പി.സി.സി ന്യൂനപക്ഷ സെൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ചുമതലകൾ നൽകി. അഡ്വ.അബിൻ വർക്കി കൊടിയാട്ട് എം.എൽ.എ., അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ എന്നിവർക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.

സംസ്ഥാന വൈസ് ചെയർമാന്‍ ഫാ.ദാനിയേൽ പുല്ലേലിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോർഡിനേറ്റർ അഡ്വ.ഷാജി കുളനട, കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കോണ്ടുർ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ സാമുവേൽ കിഴക്കുപുറം, അഡ്വ.ടി.എൻ ത്രിതീപ്, ജാസീം കുട്ടി, അബ്ദുൾ കലാം ആസാദ്, പന്തളം ബ്ലോക്ക് പ്രസിഡന്റ് സക്കറിയാ വർഗ്ഗീസ്, ആനി ജേക്കബ്, സലിം പെരുനാട്, സജി കെ.സൈമൺ, എ.നൗഷാദ് റാവുത്തർ, ജോർജജ് ജോസഫ്, എസ്.ഷരീഫ്, റെനീഷ് മുഹമ്മദ്, സോളമൻ വരവുകാലായിൽ, ജോജി ഇടക്കുന്നിൽ, ഷാനവാസ് പെരിങ്ങമല, അജിത്ത് മണ്ണിൽ, വേണുഗോപാലൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...