പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘വായിച്ചു വളരുക’ എന്ന പേരില്‍ പ്രശ്നോത്തരിയും യു.പി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരവും സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി.റ്റി.എ വൈസ് പ്രസിഡന്റ് പി.വി തോമസ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എ.സഗീര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ.നസീര്‍, കാന്‍ഫെഡ് ജില്ല പ്രസിഡന്റ് എസ്.അമീര്‍ ജാന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീന സുഭാഷ്, ക്വിസ് മാസ്റ്റര്‍ ബിനു രാജ്, ക്വിസ് കോര്‍ഡിനേറ്റര്‍ സൂസന്‍ മാത്യു, ചിത്രരചന കോര്‍ഡിനേറ്റര്‍ ബിനു വി.കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.

ആറന്മുള ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ആര്‍ദ്രലക്ഷ്മി, തെങ്ങമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പി.നിരഞ്ജന, കൂടല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി നോയല്‍ മരിയ തോമസ് എന്നിവര്‍ പ്രശ്നോത്തരിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചിത്രരചന മത്സരത്തില്‍ നിരഞ്ജന പി.അനീഷ് (എം.ഇ.യു.പി.എസ് മഞ്ഞനിക്കര), എസ്.കാര്‍ത്തിക് (കെ.എം.യു.പി. എസ് മല്ലശ്ശേരി), ഹന്ന അന്‍സാരി (എന്‍.എസ്.എസ്.ജി.എച്ച്.എസ് പന്തളം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വിജയികള്‍ക്ക് അബിന്‍ വര്‍ക്കി എം.എല്‍.എ പ്രശസ്തിപത്രം സമ്മാനിച്ചു. ജൂലൈ 17ന് ചെന്നീര്‍ക്കര എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വായന മാസാചരണം സമാപന സമ്മേളനത്തില്‍ മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമെന്റോയും നല്‍കും. പ്രശ്നോത്തരിയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ ജൂലൈ 18ന് തിരുവനന്തപുരം ചിന്മയ വിദ്യാലയത്തില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...