കേരളത്തിന് കേന്ദ്ര സർക്കാർ നൽകിയത് 88.69 ലക്ഷം വാക്‌സീന്‍ ഡോസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന് ഇതുവരെ കേന്ദ്ര സർക്കാർ നൽകിയത് 88,69,440 വാക്‌സീന്‍ ഡോസുകള്‍. ഇതിൽ 84,15,457 ഡോസുകള്‍ ഉപയോഗിച്ചു. ഇന്ന് രാവിലെ എട്ടുവരെയുള്ള കണക്കനുസരിച്ച് 4,53,983 ഡോസുകള്‍ ബാക്കിയുണ്ട്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സർക്കാർ ഇതിനകം നല്‍കിയത് 20 കോടിയിലേറെ (20,76,10,230) സൗജന്യ വാക്‌സീന്‍ ഡോസുകളാണ്. ഇതില്‍ പാഴായി പോയത് ഉള്‍പ്പെടെ ആകെ 18,71,13,705 വാക്‌സീനുകള്‍ ഇതുവരെ ഉപയോഗിച്ചു. സംസ്ഥാനങ്ങളുടെ പക്കല്‍ ഇപ്പോഴുള്ളത് രണ്ടു കോടിയിലേറെ (2,04,96,525) ഡോസുകള്‍. വരുന്ന മൂന്നു ദിവസത്തില്‍ മൂന്നുലക്ഷത്തോളം (2,94,660) അധിക ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കും.

മഹാമാരി നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച അഞ്ചിന പ്രതിരോധ പരിപാടികളില്‍ (പരിശോധന, കണ്ടെത്തല്‍, ചികിത്സ, കോവിഡ് അനുബന്ധ പെരുമാറ്റം എന്നിവ ഉള്‍പ്പെടെ) സുപ്രധാന ഘടകമാണ് വാക്‌സിനേഷന്‍. കോവിഡ് വാക്‌സിനേഷന്റെ വിപുലപ്പെടുത്തിയ മൂന്നാംഘട്ട നയപരിപാടികള്‍ 2021 മേയ് ഒന്നിനാണ് ആരംഭിച്ചത്.

രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വാക്‌സീന്‍ ഡോസുകളില്‍ കേന്ദ്ര മരുന്ന് ലബോറട്ടറിയുടെ അംഗീകാരം ലഭിച്ചവയില്‍ 50 ശതമാനവും കേന്ദ്രം സംഭരിക്കുകയും ഇവ നേരത്തെ ചെയ്തതുപോലെ സൗജന്യമായി സംസ്ഥാനങ്ങള്‍ക്കു കൈമാറുകയും ചെയ്യും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ ശുചീകരണത്തിനിടെ മര്‍ത്തോമ്മ അരമനയില്‍ മൂർഖൻ പാമ്പ് : മാത്തുക്കുട്ടി പാമ്പിനെ ചാക്കിലാക്കി

0
റാന്നി : വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾ ശുചീകരിക്കുന്നതിനിടെ കനത്ത ഭീതിയുണർത്തി കൂറ്റൻ...

‘പ്രസംഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്’ ; വിവാദ പരാമർശത്തിൽ സി.പി. ജോൺ

0
പാലക്കാട് : പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം...

എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

0
തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ...

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

0
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം...