വിവാഹ പന്തലില്‍ സഹോദരിമാരെ ഒരേ സമയം താലിചാര്‍ത്തിയ ​നവവരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോലാര്‍ : അനിയത്തിയെ കൂടി വിവാഹം ചെയ്യണമെന്ന വധുവിന്റെ ആവശ്യപ്രകാരം ഒരേ പന്തലില്‍ സഹോദരിമാരെ വിവാഹം ചെയ്ത വരന്‍ ഉമാപതി ഒടുവില്‍ അറസ്റ്റിലായി. സഹോദരിമാരില്‍ ഓരാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇതാണ് അറസ്റ്റിന് കാരണമായത്‌.

മേയ് 7ന് കര്‍ണാടകയിലെ കോലാറില്‍ കുരുഡുമാലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ തന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന ലളിത മുന്നോട്ട് വെക്കുകയായിരുന്നു.

സുപ്രിയക്ക് സംസാര ശേഷി ഇല്ലാത്തതിനാല്‍ ലളിതയോടൊപ്പമായിരിക്കും മുഴുവന്‍ സമയവും. അതിനാല്‍ തന്നെ ഇരുവരും തമ്മില്‍ അഗാഡമായ ആത്മബന്ധവുമുണ്ടായിരുന്നു. ലളിതയുടെ ആവശ്യം വീട്ടില്‍ പറഞ്ഞതോടെ ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം നല്‍കി. തുടര്‍ന്ന് ലളിതയെയും സുപ്രിയയെയും ഉമാപതി ഒരേ പന്തലില്‍ വെച്ച്‌ ഒരുമിച്ച്‌ വിവാഹം കഴിച്ചു.

പിന്നീട് വിവാഹത്തിന്റെ വിഡിയോ വൈറലായതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സുപ്രിയയുടെ പിതാവ് നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. ഇതില്‍ ഒരാള്‍ക്ക് സംസാര ശേഷിയും ഇല്ലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...