കോന്നി : കേന്ദ്ര സർക്കാർ ഓഫീസുകളിൽ വരുന്ന നിയമങ്ങൾ നികത്തുവാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല എന്ന് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സിവിൽ സർവീസ് സംരക്ഷണ സദസ്സ് സമാപന സമ്മേളനം കോന്നിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സർവീസ് ഒരു ജോലി ലഭിക്കുക എന്നത് കേരളത്തിൽ ജനിച്ച് വളർന്ന ഏതൊരാളുടെയും സ്വപ്നമായിരുന്നു. എന്നാൽ ഇന്നത്തെ തലമുറക്ക് ആ ആഗ്രഹം ഇല്ല. കേരളത്തിൽ നിന്നുള്ള ചെറുപ്പക്കാർ രാജ്യത്തിന് പുറത്ത് പോയി ജോലി ചെയ്ത് അവിടെ സ്ഥിര താമസം ആകുവാൻ ആണ് ശ്രമിക്കുന്നത്. കേരളത്തിൽ യുവാക്കളുടെ എണ്ണം കുറഞ്ഞ് വരുകയാണ്. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കണം എന്ന് ആദ്യം ആവശ്യപെട്ട സംഘടനയാണ് ജോയിന്റ് കൗൺസിൽ എന്നും അദ്ദേഹം വ്യക്തമാക്കി.
സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ് ഖാൻ, ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, വൈസ് ക്യാപ്റ്റൻമാരായ കെ മുകുന്ദൻ, എം എസ് സുഗൈതകുമാരി, ട്രഷറർ കെ പി ഗോപകുമാർ, പി എസ് സന്തോഷ് കുമാർ, എസ് സജീവ്, നരേഷ് കുമാർ കുന്നിയൂർ, വി സി ജയപ്രകാശ്, എൻ കൃഷ്ണകുമാർ, ആർ രമേശ് തുടങ്ങിയവർ സംസാരിച്ചു. കോന്നിയിൽ നടന്ന യോഗത്തിൽ സി പി ഐയുടെയും വിവിധ വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.