സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ദേശവിരുദ്ധ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും കർശന നടപടിയെടുക്കാനും കേന്ദ്ര നിർദേശം

For full experience, Download our mobile application:
Get it on Google Play

ദില്ലി : സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ദേശവിരുദ്ധ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും കർശന നടപടിയെടുക്കാനും എൻ.ഐ.എ ഉൾപ്പടെയുള്ള സുരക്ഷാ ഏജൻസികൾക്ക് കേന്ദ്ര നിർദേശം. പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് തടയുക എന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. ഇവ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്ത പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിനുള്ളിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തുനിന്നും ഇത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും. തീവ്രവാദ സംഘടനകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അവരുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നെന്ന പരാതികൾ ഉയരുന്നതിന് തുടർന്നാണ് ഈ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകൾ. കേന്ദ്രനീക്കം അഭിപ്രായപ്രകടനത്തിനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിനും മേലുള്ള നിയന്ത്രണമായുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. ദേശവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നതിന് നടപടി ആവശ്യമാണെന്നാണ് സർക്കാർ അഭിപ്രായം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...