പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം നേടാൻ കേന്ദ്രസർക്കാർ പദ്ധതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രതിമാസം ചെറിയ തുകകൾ നിക്ഷേപിച്ച് ജോലിയിൽ നിന്ന് വിരമിച്ച ശേഷം വരുമാനം നൽകുന്ന പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സ്‌കീം അഥവാ എൻപിഎസ്. 2004 ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായി അവതരിപ്പിച്ച പദ്ധതി 2009 ൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ലഭ്യമാക്കുകയായിരുന്നു. 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് പദ്ധതിയിൽ പങ്കാളികളാകാം. രണ്ട് തരം എൻപിഎസ് പദ്ധതികളാണ് ഉള്ളത്- ടയർ 1 ഉം ടയർ 2ഉം.

ടയർ 1 – റിട്ടയർമന്റ് സേവിംഗ്‌സ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതാണ് ടയർ 1. ഉപഭോക്താവ് പ്രതിമാസം കുറഞ്ഞത് 500 രൂപ നിക്ഷേപമായി നൽകണം. ഈ നിക്ഷേപ പദ്ധതിക്ക് ഇൻകം ടാക്‌സ് സെക്ഷൻ 80 സിസിഡി (1ബി) പ്രകാരമുള്ള നികുതിയിളവും ലഭിക്കും. ടയർ 1 പദ്ധതി പ്രകാരം നിക്ഷേപം നടത്തുന്നവർക്ക് റിട്ടയർമെന്റിന് മുൻപേ തന്നെ 40 ശതമാനം തുക പല മാസങ്ങളിലായി തിരികെ ലഭിക്കും. ബാക്കി 60 ശതമാനം റിട്ടയർമെന്റ് സമയത്ത് മാത്രമേ ലഭിക്കുകയുള്ളു. ടയർ 2 – പ്രതിമാസം കുറഞ്ഞത് 1000 രൂപയാണ് നിക്ഷേപിക്കേണ്ടത്. ഈ പദ്ധതി പ്രകാരം ഉപഭോക്താവിന് എപ്പോൾ വേണമെങ്കിലും അടച്ച പണം പിൻവലിക്കാം. ഇതിൽ നികുതിയിളവുകൾ ലഭിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...