രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവൻഷ് നാരായൺ സിങിനെ വീണ്ടും നിയമിക്കാനുള്ള പ്രമേയവുമായി കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവൻഷ് നാരായൺ സിങിനെ വീണ്ടും നിയമിക്കാനുള്ള പ്രമേയവുമായി കേന്ദ്ര സർക്കാർ. ഇന്ന് രാവിലെ ആരംഭിക്കുന്ന രാജ്യസഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കും. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. പ്രതിപക്ഷം ഇതുവരെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. രാജ്യസഭയുടെ ഉപാധ്യക്ഷനായ ഹരിവംശ് നാരായൺ സിംഗ് മൂന്നാം തവണയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

ഇദ്ദേഹത്തിൻ്റെ കാലാവധി ഏപ്രിൽ 9-ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രപതി അദ്ദേഹത്തെ രാജ്യസഭാംഗമായി വീണ്ടും നാമനിർദേശം ചെയ്തിരുന്നു.
രാജ്യസഭാ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രി, ബിജെപി മുൻ ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയാണ് ആദ്യ പ്രമേയം അവതരിപ്പിക്കുന്നത്, ഇതിനെ എസ്. ഫാംഗ്നോൺ കൊന്യാക് പിന്തുണയ്ക്കും. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, നിതിൻ നബിൻ, സഞ്ജയ് കുമാർ ഝാ, ജയന്ത് ചൗധരി എന്നിവരും ഹരിവംശിനെ ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കുന്നതിനായി വ്യത്യസ്ത പ്രമേയങ്ങൾ അവതരിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ

0
തിരുവനന്തപുരം: എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി കിരൺ,...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...