ചർച്ച പോലുമില്ലാതെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്രം പാസാക്കിയെടുത്തത് 23 ബില്ലുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വര്‍ഷകാല സമ്മേളനത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കേന്ദ്രം 23 ബില്ലുകള്‍ പാസാക്കിയെടുത്തു. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയാണ് കേന്ദ്രം ബില്ലുകള്‍ പാസാക്കിയെടുത്തത്. പല ബില്ലുകളിലും ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുയര്‍ത്താന്‍ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും അസ്വസ്ഥത പുകയുന്നുണ്ട്. ഇത്തവണ ലോക്‌സഭ 43% സമയവും രാജ്യസഭ 55% സമയവും മാത്രമാണ് ചേര്‍ന്നത്. വളരെ പ്രധാനപ്പെട്ട ബില്ലുകളെല്ലാം ഒരു ചര്‍ച്ചയും കൂടാതെയാണ് കടന്നുപോയത്. മിക്കതും ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. ഡല്‍ഹി സര്‍വീസസ് ബില്ല് മാത്രമാണ് 5 മണിക്കൂറോളം ലോക്‌സഭയിലും 8 മണിക്കൂര്‍ രാജ്യസഭയിലും ചര്‍ച്ചയായത്.

ഡിജിറ്റല്‍ വ്യക്തി സുരക്ഷാ ബില്‍ ആകട്ടെ രണ്ടു സഭകളിലും ഒരു മണിക്കൂറില്‍ താഴെ മാത്രമാണ് ചര്‍ച്ച ചെയ്തത്. പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനം 11നാണ് സമാപിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇരുസഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ജൂലൈ 20നാണ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനവും പാര്‍ലമെന്റ് പ്രക്ഷുബ്ധമായിരുന്നു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് ഇത്തവണ ലോക്സഭ സാക്ഷ്യം വഹിച്ചത്. ഇരു സഭകളും പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് മിക്ക ദിവസങ്ങളിലും നേരത്തേ സഭ പിരിയുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാങ്ചുക്കിനെ പ്രധാനമന്ത്രി ഭയക്കുന്നു ; ധർമേന്ദ്ര പ്രധാന് പകരം അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയാക്കണം: കെജ്‌രിവാൾ

0
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സന്ദര്‍ശനം നടത്തി...

പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് ; വിഡി സതീശനെതിരെ വിമർശനവുമായി ജിൻ്റോ ജോൺ

0
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി എറണാകുളത്തെ കോൺഗ്രസ് നേതാവ് ജിൻ്റോ...

പാറമട (ക്വോറി) ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നു ; റാന്നിയിലെ മൂന്ന് ക്വാറികളുടെ...

0
പത്തനംതിട്ട : സംസ്ഥാനത്തെ ക്വോറി ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നുവെന്ന്...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...