രാജ്യത്ത് ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഓക്‌സിജന്‍ ക്ഷാമം മൂലം മരണപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. 14 സംസ്ഥാനങ്ങളാണ് ഇത് സംബന്ധിച്ച്‌ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ പതിനൊന്ന് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും ഓക്‌സിജന്‍ ക്ഷാമം കാരണം ആരും മരിച്ചില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

ആന്ധ്ര പ്രദേശ്, നാഗാലാന്റ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ത്രിപുര, സിക്കിം, ഒഡീഷ, അരുണാചല്‍ പ്രദേശ് അസം, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവിടങ്ങളില്‍ ആരും കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിട്ടില്ല.

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കണക്കുകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര വീണ്ടും ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...