പെട്രോള്‍ പാമ്പുകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാനൊരുങ്ങി ഇന്ധന വിതരണ കമ്പിനികള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ റീട്ടേയില്‍ സ്റ്റേഷനുകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാനൊരുങ്ങി ഇന്ധന വിതരണ കമ്പിനികള്‍. 2024-ഓടെയാകും ഇത്തരത്തില്‍ സൗരോര്‍ജ സ്‌റ്റേഷനുകള്‍ സജ്ജമാക്കുമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി പങ്കജ് ജെയ്ന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളാകും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുക. ഈ കമ്പിനികള്‍ക്ക് ഇന്ത്യയില്‍ 75,000 ഇന്ധന സ്‌റ്റേഷനുകളുണ്ട്. നിലവില്‍ 29,266 ഔട്ട്‌ലെറ്റുകളില്‍ സോളാര്‍ പാനല്‍ വിന്യസിച്ചിട്ടുണ്ട്. 3000 എണ്ണം ഈ സാമ്പത്തിക വര്‍ഷത്തിലാണ് പൂര്‍ത്തീകരിച്ചത്. 2024-ഓടെ മുഴുവന്‍ സ്‌റ്റേഷനുകളും സൗരോര്‍ജ്ജമാക്കുമെന്ന് ജെയിന്‍ അറിയിച്ചു.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം ലഭ്യമാക്കുന്നതിനുള്ള പുതിയ സംവിധാനം കൊണ്ടുവരാന്‍ ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പിനികള്‍ എണ്ണ വിപണന കമ്പിനികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ജെയിന്‍ പറഞ്ഞു. പുതിയ വില നിര്‍ണ്ണയ നയപ്രകാരം എടിഎഫ് വിലകള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള നിലവിലുള്ള ഇരട്ട വില നിര്‍ണ്ണയ സംവിധാനത്തില്‍ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...