തിരുവനന്തപുരം : സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ രൂപീകരിച്ച ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമിന്റെ നിര്‍ദ്ദേശപ്രകാരം ലൈബ്രറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ലൈബ്രറിയുടെ പ്രവര്‍ത്തന സമയം 24 മുതല്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയായി ക്രമീകരിച്ചു. ലൈബ്രറി അംഗത്വ വിതരണം രണ്ടാഴ്ച്ചത്തേക്ക് താത്ക്കാലികമായി നിര്‍ത്തി വച്ചു. ലൈബ്രറിയില്‍ രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പുസ്തകങ്ങള്‍ എടുത്തതിന് ശേഷം ലൈബ്രറി വളപ്പില്‍ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. സര്‍ക്കുലേഷന്‍ കൗണ്ടറുകള്‍, അഡ്മിഷന്‍ കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ വായനക്കാര്‍ സാമൂഹിക അകലം പാലിക്കണം. റഫറന്‍സ്, പത്രവായന മുറികളില്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ വായന അനുവദിക്കൂ.
സെന്‍ട്രല്‍ ലൈബ്രറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
RECENT NEWS
Advertisment