താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ്ഥ​ല​വും കെ​ട്ടി​ട​വും സി.​പി.​എം കൈ​വ​ശം​വെ​ച്ച സം​ഭ​വ​ത്തി​ല്‍ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം : മു​സ്​​ലിം ലീ​ഗ്

For full experience, Download our mobile application:
Get it on Google Play

ഒ​റ്റ​പ്പാ​ലം : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​വും കെ​ട്ടി​ട​വും അ​ന്യാ​യ​മാ​യി നാ​ല​ര പ​തി​റ്റാ​ണ്ട് സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വ് അ​ധ്യ​ക്ഷ​നാ​യ സൊ​സൈ​റ്റി കൈ​വ​ശം​വെ​ച്ച സം​ഭ​വ​ത്തി​ല്‍ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ്​​ലിം ലീ​ഗ് ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട 14 സെന്റ് അ​ന്യാ​യ​മാ​യി കൈ​വ​ശം​വെ​ക്കു​ക​യും സ്വ​കാ​ര്യ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് വാ​ട​ക​ക്ക് ന​ല്‍​കു​ക​യും ചെ​യ്ത​താ​ണ്. ഇ​ങ്ങ​നെ അ​ന്യാ​യ​മാ​യി കൈ​പ്പ​റ്റി​യ പ്ര​തി​ഫ​ലം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഒ​രു രേ​ഖ​യു​മി​ല്ലാ​തെ ഭൂ​മി​യും കെ​ട്ടി​ട​വും കൈ​വ​ശം​വെ​ച്ച സി.​പി.​എം നേ​താ​വി​നെ​തി​രെ 1957ലെ ​ഭൂ​സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നും സി.​പി.എം നേ​തൃ​ത്വം ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ലീ​ഗ് ന​ഗ​ര​സ​ഭ ക​മ്മി​റ്റി പ്ര​സി​ഡന്റ് പി.​എം.​എ ജ​ലീ​ല്‍, പി.​പി മു​ഹ​മ്മ​ദ് കാ​സിം, മാ​മു​ക്കോ​യ, എം.​പി അ​ബ്ബാ​സ് സി​ദ്ദീ​ഖ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ...

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി ; പണം എണ്ണുന്ന 40 ജീവനക്കാരെ...

0
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക...

രക്ഷാപ്രവർത്തന കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ...