കേന്ദ്ര നീക്കം ജനാധിപത്യത്തിന് ഭീഷണി ; ഇ ഡിയെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാനാവില്ലെന്ന് ഇ.പി. ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ ജനാധിപത്യ ഭരണസംവിധാനത്തിന് നേരെ കേന്ദ്ര സർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങളെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ. രാഷ്ട്രീയ വിരോധം തീർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന കേന്ദ്ര നിലപാടിനെ ഭരണകൂടവും മുഖ്യമന്ത്രിയും ശക്തമായി എതിർക്കണമെന്നും തെറ്റുകൾ ചൂണ്ടിക്കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടന്നപ്പോൾ സ്വീകരിച്ച നിലപാടിൽ നിന്ന് പാർട്ടിയുടെ ഇപ്പോഴത്തെ പ്രതികരണത്തിന് മാറ്റമുണ്ടോ എന്ന ചോദ്യത്തിന്, ഓരോ കാലഘട്ടത്തിലെയും സാഹചര്യങ്ങൾക്കും വസ്തുതകൾക്കും അനുസരിച്ചാണ് പാർട്ടി നിലപാടെടുക്കുന്നത് എന്ന് അദ്ദേഹം മറുപടി നൽകി. അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉത്തമനായ കമ്മ്യൂണിസ്റ്റ് നേതാവാണെന്നും അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങൾ പാർട്ടിയുമായി ചർച്ച ചെയ്തെടുത്ത തീരുമാനങ്ങളാണെന്നും ജയരാജൻ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...