താരസംഘടനയിലെ തര്‍ക്കത്തില്‍ അന്‍സിബയെ കേള്‍ക്കാന്‍ നേതൃത്വത്തിന്റെ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: താരസംഘടനയിലെ തര്‍ക്കത്തില്‍ അന്‍സിബയെ കേള്‍ക്കാന്‍ നേതൃത്വത്തിന്റെ തീരുമാനം. അടുത്തമാസം ആദ്യവാരം പരാതി പരിഹാരത്തിന് അന്‍സിബയോട് നേരിട്ടെത്തനാണ് നിര്‍ദേശം. എന്നാല്‍ പ്രത്യേക സമീതി അടക്കമുള്ള ഉപാധികള്‍ മുന്നോട്ട് വച്ചിരിക്കുകായണ് താരം. ജൂണ്‍ 21ന് നടക്കുന്ന ജനറല്‍ബോഡിക്ക് മുന്നായി താരസംഘടനയിലെ ചേരിപ്പോരിന് പരിഹാരം കാണാനുറച്ചാണ് സമവായ നീക്കത്തിന് നേതൃത്വം വഴിതേടുന്നത്. പരസ്യപ്രതികരണത്തിന് വിലക്ക് ഉണ്ടെങ്കിലും പലരില്‍ നിന്നായി ആക്ഷേപങ്ങളും അഭിപ്രായങ്ങളും പുറത്തുവന്നതോടെയാണ് പുതിയ നീക്കം.

ടിനി ടോമിനെതിരെ ആരോപണം ഉന്നയിച്ച് രാജിവച്ച അന്‍സിബയുടെ പരാതികേള്‍ക്കാന്‍ ജൂണ്‍ 1,2,3 തിയതികളില്‍ നേരിട്ടെത്താന്‍ ആണ് നിര്‍ദേശം. എന്നാല്‍ ജൂണ്‍ ഒന്നിനോ അല്ലെങ്കില്‍ ഏഴാം തിയതിക്ക് ശേഷമോ നേരിട്ടെത്താന്‍ സാധിക്കു എന്ന് അറിയിച്ച അന്‍സിബ അറിയിച്ചു. പ്രത്യേക സമിതി വേണമെന്നും, സമിതിയില്‍ രമേശ് പിഷാരടി, മാല പാര്‍വതി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ ഉള്‍പ്പെടുത്തണം എന്നുമാണ് ആവശ്യം. പറയുന്ന കാര്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളോട് ഇതുവരെ താരസംഘടന പ്രതികരിച്ചിട്ടില്ല. അന്‍സിബയ്ക്ക് പുറമെ, ടിനി ടോം, ലക്ഷ്മി പ്രിയ, കുക്കുപരമേശ്വരന്‍ എന്നിവര്‍ക്ക് പറയാനുള്ളതും സംഘടന പരിഗണിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....