പത്തനംതിട്ട നഗരസഭാ മാലിന്യ ശേഖരണ കേന്ദ്രത്തിന് സമീപം മാലിന്യം വലിച്ചെറിയുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗര ഹൃദയത്തില്‍ മാലിന്യം തള്ളുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നഗരസഭാ ബസ് സ്റ്റാന്റ് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന മാലിന്യ ശേഖരണ കേന്ദ്രത്തിന് സമീപമായാണ് ബൈക്കില്‍ എത്തിയ യുവാക്കള്‍ വലിയ കവറില്‍ കെട്ടിയ മാലിന്യം പുറത്ത് നിന്നും അകത്തേക്ക് വലിച്ചെറിയുന്നത്. കഴിഞ്ഞ രാത്രിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. പത്തനംതിട്ട നഗരത്തിലെ പലയിടത്തും സന്ധ്യ കഴിഞ്ഞാല്‍ ഇത് തന്നെയാണ് അവസ്ഥ. നഗരത്തിലെ കാടുകയറി കിടക്കുന്ന ഭാഗങ്ങളില്‍ പുറത്ത് നിന്നും വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യങ്ങള്‍ കൊണ്ട് വന്ന് തള്ളുന്നത് പതിവായി മാറുകയാണ്.

നഗരത്തിലെ തോടുകളും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും എല്ലാംതന്നെ മാലിന്യങ്ങളുടെ കൂമ്പാരമായി മാറുകയാണ്‌. പത്തനംതിട്ട നഗരസഭാ പരിധിയിലെ മാലിന്യങ്ങള്‍ സംസ്കരിക്കുവാനും സംവിധാനമില്ല. നഗരത്തില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാതെ പലയിടത്തും കെട്ടികിടക്കുകയാണ്. ഹരിതകര്‍മ്മ സേന ശേഖരിച്ച് സൂക്ഷിച്ച മാലിന്യങ്ങള്‍ സ്ഥലത്ത് നിന്നും നീക്കം ചെയ്യാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞില്ല. ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്യേണ്ടിയിരുന്ന മാലിന്യം ഇപ്പോഴും നഗരത്തില്‍ കെട്ടിക്കിടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...