പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് എംഎൽഎ സന്ദീപ് വാര്യർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. കേരളത്തിലെ ജനങ്ങൾ ചോറുണ്ണുന്നവരാണെന്ന് ബി.ജെ.പിയും സി.പി.ഐ. എമ്മും മറന്നുപോകരുത്. സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റികളിൽ നിന്ന് വിമർശനങ്ങളുടെ പെരുമഴയേറ്റു വാങ്ങി, ഒരു കുടപോലുമില്ലാതെ തെരുവിൽ നനഞ്ഞു കുതിർന്നു നിൽക്കുകയായിരുന്നു പിണറായി വിജയൻ. സ്വന്തം അണികൾ പോലും കൈവിടുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് ദാ വരുന്നു രക്ഷകൻ—കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ. കൃത്യസമയത്ത് ഇ.ഡിയെ ഇറക്കി ഒരു റെയ്ഡ് പ്രഹസനം കളിച്ചതിലൂടെ, തകർന്നടിഞ്ഞു നിന്ന പിണറായിക്ക് പാർട്ടിയെ മുഴുവൻ തനിക്ക് പിന്നിൽ അണിനിരത്താനുള്ള സുവർണ്ണാവസരമാണ് ബി.ജെ.പി ഒരുക്കിക്കൊടുത്തത്.

ഇതിനെയാണ് യഥാർത്ഥ ‘ഡീൽ’ എന്ന് വിളിക്കേണ്ടത്. ​പിണറായിയുടെ കേന്ദ്രങ്ങളിലും സി.പി.ഐ.എം ഓഫീസുകളിലും നാലും മൂന്നും ഏഴ് കേന്ദ്രസേനക്കാരെയും കാവൽ നിർത്തി കാട്ടിക്കൂട്ടിയ റെയ്ഡ് വെറുമൊരു തിരക്കഥ മാത്രമാണ്. അണികളിൽ വീണ്ടും “വേട്ടയാടൽ” വികാരം ഉണർത്താനും പിണറായിയുടെ കസേര കാക്കാനും ബി.ജെ.പി ബോധപൂർവ്വം ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണിത്. ​കേന്ദ്ര ഏജൻസികളെ കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ തെറ്റി. അണികളെ വൈകാരികമായി ബന്ദിയാക്കി സ്വന്തം വീഴ്ചകൾ മറയ്ക്കുന്ന പിണറായി വിജയന്റെയും, അതിന് കുടപിടിക്കുന്ന ബി.ജെ.പിയുടെയും അന്തർധാര നാടകം ഇന്ന് കേരളം കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...