Thursday, March 28, 2024 4:50 pm

കേരളത്തില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് പാത ; കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂരിന് പുതിയ ഗ്രീൻ ഫീൽഡ് പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

Lok Sabha Elections 2024 - Kerala

സംസ്ഥാന സർക്കാരിൽ നിന്ന് പദ്ധതി നിർദേശം ലഭിച്ചാലുടൻ ഇക്കാര്യത്തിൽ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വനഭൂമി ഏറ്റെടുക്കാതെ തന്നെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവിൽ പുരോഗമിക്കുന്ന കന്യാകുമാരി-മുംബൈ ദേശീയ പാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിർദേശം നൽകിയതായി വി.മുരളീധരൻ പറഞ്ഞു.

തലശ്ശേരി – മാഹി – വടകര ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും പണി വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. മലബാർ ചേംമ്പർ ഓഫ് കോമേഴ്സ് ഭാരവാഹികളോടൊപ്പം നിതിൻ ഗഡ്കരിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.മുരളീധരൻ. ചേംമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ് കാമത്ത്, സെക്രട്ടറി മഹബൂബ്, ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യാ ഹരിദാസ് തുടങ്ങിയവരും മുരളീധരനൊപ്പം നിതിൻ ഗഡ്കരിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം ദേശീയപാതയിൽ കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്ലാവില ജംഗ്ഷനിൽ കഴിവൂർ-താഴംകാട് റോഡിനെ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുമതി നൽകുമെന്ന് ഉറപ്പ് നൽകിയതായും വി.മുരളീധരൻ അറിയിച്ചു. കേന്ദ്രസഹമന്ത്രി വി.മുരളീധരനും ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാർഷിക പദ്ധതിയിൽ മേൽപ്പാലം ഉൾപ്പെടുത്താൻ നിതിൻ ഗഡ്കരി മന്ത്രാലയത്തിന് നിർദേശം നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളത്ത് മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘത്തെ എക്സൈസ് പിടികൂടി

0
കൊച്ചി: എറണാകുളത്ത് മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘത്തെ എക്സൈസ് പിടികൂടി....

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്ന സംഭവം : അന്വേഷണം കര്‍ണാടകത്തിലേക്കും

0
കാസര്‍കോട്: ഉപ്പളയില‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്ന സംഭവത്തില്‍...

ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസിലറായി ഡോ. വി.പി ജഗതിരാജ് ചുമതലയേറ്റു

0
കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസിലറായി കുസാറ്റ് സ്കൂൾ ഓഫ്...

ബാള്‍ട്ടിമോർ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം : ആറ് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ...

0
അമേരിക്ക : അമേരിക്കയിൽ ബാള്‍ട്ടിമോർ കപ്പലിടിച്ച് പാലം തകര്‍ന്ന...